നടന്‍ ക്യാപ്റ്റന്‍ രാജു അന്തരിച്ചു!

നടന്‍ ക്യാപ്റ്റന്‍ രാജു (68) അന്തരിച്ചു. ഏറെ നാളായി അസുഖ ബാധിതനായിരുന്ന അദ്ദേഹം കൊച്ചിയിലെ വസതിയില്‍ ഇന്ന് രാവിലെയാണ് ലോകത്തോട് വിടവാങ്ങിയത്. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നട അടക്കം 500 റോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 1981 ഇറങ്ങിയ രക്തമാണ് ആദ്യത്തെ ചിത്രം. സംസ്‌കാരം പിന്നീട്.

ഒമാനിലെ കിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന അദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി യുഎസിലേക്ക് കൊണ്ടുപോയിരുന്നു. അവിടെവെച്ച് അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടാകുകയും നില വഷളാകുകയും ചെയ്തിരുന്നു. അവിടുന്ന് ജീവിതത്തിലേക്ക് തിരിച്ചു വന്ന അദ്ദേഹം നാട്ടിലേക്ക് തിരിച്ചെത്തി കൊച്ചിയിലെ വസതിയില്‍ വിശ്രമത്തിലായിരുന്നു.

നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള അദ്ദേഹം രണ്ട് സിനിമകള്‍ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. 37 വര്‍ഷത്തോളമായി സിനിമാ മേഖലയില്‍ സജീവമായിരുന്ന അദ്ദേഹം 500 ലേറെ സിനിമകളില്‍ പലകാലങ്ങളിലായി അഭിനയിച്ചിട്ടുണ്ട്. നായകനായും വില്ലനായും സ്വഭാവ നടനായും അഭിനയിച്ചിട്ടുള്ള ക്യാപ്റ്റന്‍ രാജു കോമഡി വേഷങ്ങളും തന്മയത്വത്തോടെ കൈകാര്യം ചെയ്തിട്ടുണ്ട്. സിഐഡി മൂസ, നാടോടിക്കാറ്റ് തുടങ്ങിയ സിനിമകളിലെ വേഷങ്ങള്‍ എക്കാലവും സിനിമാപ്രേമികളുടെ ഉള്ളില്‍ തങ്ങി നില്‍ക്കുന്നവയാണ്. അദ്ദേഹത്തിന്റെ മരണം അറിഞ്ഞ് സിനിമാ മേഖലയില്‍ ഉള്ളവരും അല്ലാത്തവരുമായ നിരവധി പേര്‍ അനുശോചനങ്ങള്‍ അറിയിക്കുന്നുണ്ട്.

Show More

Related Articles

Close
Close