അടല്‍ പെന്‍ഷന്‍ യോജന ഇനി പുതിയ രൂപത്തില്‍

11755716_843987889010201_5434906201090134069_n
കേന്ദ്രസര്‍ക്കാറിന്റെ പെന്‍ഷന്‍ പദ്ധതിയായ ‘അടല്‍ പെന്‍ഷന്‍ യോജന’ ഇനി പുതിയ രൂപത്തില്‍ നടപ്പിലാക്കും. . 18നും 40നും ഇടയ്ക്ക് പ്രായമുള്ള ആര്‍ക്കും പദ്ധതിയില്‍ പങ്കാളികളാവാം. അംഗങ്ങള്‍ അടയ്ക്കുന്ന തുകയ്ക്ക് തുല്യമായ വിഹിതം സര്‍ക്കാറും അടയ്ക്കും. 60 വയസ്സാകുമ്പോള്‍ മാസത്തില്‍ ചുരുങ്ങിയത് 1,000 രൂപയെങ്കിലും പെന്‍ഷന്‍ ലഭിക്കും. അടയ്ക്കുന്ന തുകയനുസരിച്ച് 2,000 മുതല്‍ 5,000 രൂപവരെ പെന്‍ഷന്‍ മാസവും ലഭിക്കും.
ജനസൗഹൃദ രീതിയിലാണ് പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുന്നത്. അംഗങ്ങളുടെ ഇഷ്ടാനുസരണം പദ്ധതിയിലേക്കുള്ള തുക മാസത്തിലോ മൂന്നുമാസത്തിലൊരിക്കലോ ആറു മാസത്തിലൊരിക്കലോ ഇനിമുതല്‍ നിക്ഷേപിക്കാം. നേരത്തേ, മാസത്തവണകളാക്കി തുകയടയ്ക്കുന്ന രീതിയാണ് ഉണ്ടായിരുന്നത്. ഇനി മുതല്‍ തവണകള്‍ മുടങ്ങിയാല്‍ പിഴ ഈടാക്കില്ല. അടവ് മുടങ്ങിയാലും ഇനി അക്കൗണ്ട് നിര്‍ത്തലാക്കില്ല. തുക ശൂന്യമാവുന്നതുവരെ അക്കൗണ്ട് തുടരും. അടവ് മുടങ്ങിയാല്‍ 100 രൂപയ്ക്ക് ഒരു രൂപ എന്നതോതില്‍ മാത്രമായിരിക്കും മാസപ്പിഴ. ഇനിമുതല്‍ ഉപഭോക്താവിന് 60 വയസ്സാകുന്നതിനു മുന്‍പുതന്നെ ഇഷ്ടമുള്ള സമയത്ത് ചില വ്യവസ്ഥകളോടെ പദ്ധതിയില്‍നിന്ന് പിന്മാറാം.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close