വന്ദേമാതരം വിളിച്ച അഭിഭാഷകനെ സുപ്രീം കോടതി ശാസിച്ചു

adbസുപ്രീം കോടതിയില്‍ വന്ദേമാതരം വിളിച്ച അഭിഭാഷകനെ ജഡ്ജി ശാസിച്ചു. ചെയ്തത് അബദ്ധമാണെന്ന് മനസ്സിലാക്കിയ അഭിഭാഷകന്‍ പിന്നീട് ഖേദം പ്രകടിപ്പിച്ചു.
ഡല്‍ഹി പട്യാല കോടതി വളപ്പില്‍ വിദ്യാര്‍ഥികളേയും മാധ്യമ പ്രവര്‍ത്തകരും അധ്യപകരുമടങ്ങുന്ന സംഘത്തെയും  അക്രമിച്ച സംഭവത്തില്‍ കോടതി വാദം കേള്‍ക്കുന്നതിനിടെയാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. കേസ് നടക്കുന്നതിനിടെ രാജീവ് യാദവ് എന്ന അഭിഭാഷകനാണ് വന്ദേമാതരം എന്ന് മുദ്രാവാക്യം മുഴക്കിയത്.

ഒരു അഭിഭാഷകന്‍ എന്ന നിലയില്‍ താങ്കള്‍ ചെയ്ത പ്രതിജ്ഞ ഓര്‍ക്കുന്നില്ളേ, എന്തിനാണ് ഈ രീതിയില്‍ പെരുമാറിയത്. പരമോന്നത കോടതിയില്‍ ഇതാണ് സംഭവിക്കുന്നതെങ്കില്‍ പിന്നെന്ത് പറയാനാണ്, ജനങ്ങള്‍ കോടതിയോടു വലിയ വിശ്വസമാണ് അര്‍പ്പിച്ചിട്ടുള്ളത്. ഈ സ്ഥാപനത്തിന്‍െറ സുരക്ഷിതത്വത്തിനുവേണ്ടിയാണ് താങ്കള്‍ പണിയെടുക്കേണ്ടതെന്നും  ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂര്‍ അടങ്ങുന്ന ബെഞ്ച് രാജീവ് യാദവിനെ ഓര്‍മ്മിപ്പിച്ചു. തുടര്‍ന്ന് ഇയാള്‍ ഖേദം പ്രകടിപ്പിക്കുകയായിരുന്നു.

കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് രാജ്യദ്രോഹ കുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ നേതാവ് കനയ്യ കുമാറിനെ പട്യാല കോടതിയില്‍ ഹാജരാക്കുന്നതിനിടയില്‍ ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ട് ഒരു വിഭാഗം ബിജെപി അനുകൂല അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകരെയും വിദ്യാര്‍ഥികളെയും അധ്യാപകരെയും മര്‍ദ്ദിച്ചത്. അക്രമം നടക്കുമ്പോള്‍ പൊലീസ് കാഴ്ച്ചക്കാരായി നോക്കി നില്‍ക്കുകയായിരുന്നു

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close