ആകാശത്ത് വെച്ച് തേജസ് വിമാനത്തില്‍ ഇന്ധനം നിറച്ചു; പുതുചരിത്രമെഴുതി ഇന്ത്യ

ആകാശത്ത് പറക്കുന്നതിനിടെ തദ്ദേശീയമായി ഇന്ത്യ നിര്‍മ്മിച്ച തേജസ് വിമാനത്തില്‍ ഇന്ധനം നിറച്ചു. ഇതിന് ‘എയര്‍ ടു എയര്‍ റീ ഫ്യൂവലിങ്’ എന്നാണ് പറയുന്നത്. ഇതോടെ ഈ സാങ്കേതിക വിദ്യ സ്വന്തമായിട്ടുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഇടംനേടി.

യുദ്ധവിമാനമായ തേജസ് എല്‍എസ്പി എട്ടിലേക്ക് ഇന്ത്യന് എയര്‍ഫോഴ്‌സ് ഐഎല്‍ 78ന്റെ മിഡ് എയര്‍ ഫ്യൂവലിങ് ടാങ്കറില്‍ നിന്നുമാണ് പറക്കുന്നതിനിടെ വിമാനം നിറച്ചത്. 19000 കിലോഗ്രാം വരുന്ന ഇന്ധനമാണ് ഇതിനായി ഉപയോഗിച്ചതെന്ന് ഡിആര്‍ഡിഓ അറിയിച്ചു. ഇന്നലെ രാവിലെ 9.30 പരീക്ഷണം നടക്കുന്ന വേളയില്‍ വിമാനത്തിന് 270 നോട്ടിക്കല്‍ മൈല്‍ വേഗമുണ്ടായിരുന്നു.
തേജസില്‍ നിലവില്‍ ഇസ്രായേല്‍ നിര്‍മിച്ച എയര്‍ ടു എയര്‍ മിസൈലുകളും ഘടിപ്പിച്ചിട്ടുണ്ട്. പുതിയ സംവിധാനങ്ങളും തേജസില്‍ ക്രമീകരിക്കുന്നതിനുള്ള പരീക്ഷണം നടക്കുകയാണ്. ഇന്ധനം നിറയ്ക്കല്‍ 20000 അടി ഉയരത്തിലാണ് വിജയകരമായി പരീക്ഷിച്ചത്. ഇന്ധനം നിറയ്ക്കുന്നതിനായി ഉപയോഗിച്ച് ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ഐഎല്‍ 78 യെന്ന വിമാനത്തിന്റെ പൈലറ്റ് വിങ് കമാന്റര്‍ സിദ്ധാര്‍ഥ് സിങ്ങായിരുന്നു.

 

Show More

Related Articles

Close
Close