അഫ്ഗാന്‍ പാര്‍ലമെന്റില്‍ ഭീകരാക്രമണം

p1

അഫ്ഗാനിസ്ഥാന്‍ പാര്‍ലമെന്‍റിനുനേരെ താലിബാന്‍റെ ചാവേറാക്രമണം. അക്രമികളും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ആറ് തീവ്രവാദികളെ വധിച്ചു. പാര്‍ലമെന്റ് മന്ദിരത്തിന് പുറത്ത് കാര്‍ബോംബ് സ്‌ഫോടനം നടത്തിയ ശേഷമാണ് ആയുധധാരികളായ തീവ്രവാദികള്‍ പാര്‍ലമെന്റിനകത്തേക്ക് ഇരച്ചു കയറിയത്. പുതിയ പ്രതിരോധമന്ത്രി സ്ഥാനമേറ്റെടുക്കുന്നതിന് തൊട്ടുമുന്പാണ് സ്ഫോടനം.

ആറിലധികം ബോംബ് സ്ഫോടനങ്ങൾ പാർലമെന്റ് സമുച്ചയത്തിനു സമീപം ഉണ്ടായെന്ന് സൈനിക വൃത്തങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണം ഉണ്ടായ നിമിഷങ്ങൾക്കകം ഉത്തരവാദിത്തം താലിബാൻ ഏറ്റെടുത്തു.പാര്‍ലമെന്റിലും പരിസരത്തും പരിശോധന തുടരുകയാണ്. എന്നാല്‍ പാര്‍ലമെന്റ് മന്ദിരത്തിനകത്ത് തീവ്രവാദികളാരും ഇല്ലെന്നും സമീപത്തുള്ള കെട്ടിടത്തിലേക്ക് തീവ്രവാദികള്‍ ഓടി രക്ഷപ്പെട്ടുവെന്നും കാബൂള്‍ പോലീസ് വക്താവ് അറിയിച്ചു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close