ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവച്ചു.

ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവച്ചു. 10.15 ന് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവത്തിന് അദ്ദേഹം രാജിക്കത്ത് കൈമാറി. കാവല്‍ മുഖ്യമന്ത്രി എന്ന നിലയില്‍ പുതിയ സര്‍ക്കാര്‍ അധികാരം ഏറ്റെടുക്കുന്നതുവരെ മുഖ്യമന്ത്രിയായി തുടരും. തോല്‍വിയില്‍ പാര്‍ട്ടിക്കും മുന്നണിക്കും ഉത്തരവാദിത്വമുണ്ടെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. മുന്നണിയെ നയിച്ച ആളെന്ന നിലയില്‍ യു.ഡി.എഫിന്റെ തോല്‍വിയുടെ മുഖ്യഉത്തരവാദിത്വം തനിക്കാണ്. കോണ്‍ഗ്രസിന് തിരിച്ച് വരാന്‍ പ്രയാസമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
snipping
2011 മെയ് 18നാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അധികാരത്തിലേറിയത്. കേവലം രണ്ട് എംഎല്‍എമാരുടെ ഭൂരിപക്ഷമുള്ള ഗവണ്മെന്റിന് കാലാവധി പൂര്‍ത്തിയാക്കാനും വികസനവും കരുതലും എന്ന നയം വിജയകരമായി നടപ്പിലാക്കാനും കലവറയില്ലാത്ത പിന്തുണ ഒന്നു കൊണ്ട് മാത്രമാണ് സാധിച്ചത്. ഈ കാലയളവില്‍ നടന്ന നിയമസഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകളിലും പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും ജനങ്ങള്‍ നല്‍കിയ കരുത്താണ് മന്ത്രിസഭയ്ക്ക് കൂടുതല്‍ കരുത്തോടെ പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

കെ ബാബുവിന്റെ തോല്‍വിയുമായി ബന്ധപ്പെട്ട പ്രതികരണത്തില്‍ അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ അദ്ദേഹത്തോട്‌ ചോദിക്കണമെന്നും പ്രതിപക്ഷ നേതൃസ്‌ഥാനമെന്നത്‌ പാര്‍ട്ടിയും ഹൈക്കമാന്റും തീരുമാനിക്കേണ്ട കാര്യമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

തെറ്റായ പ്രചരണങ്ങളാലും യുഡിഎഫിനെതിരെയുണ്ടായ വര്‍ഗ്ഗീയ ധ്രുവീകരണത്തിന്റെ അടിയൊഴുക്കുകളാലുമാണ് പരാജയം നേരിട്ടതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ജനങ്ങളെ കുറ്റപ്പെടുത്തുന്നില്ല, ആ പ്രചാരണം അതിജീവിക്കാനും അതിനെ പ്രതിരോധിക്കാനും സാധിച്ചില്ല. സര്‍ക്കാരിന്റെ വിജയങ്ങളും നേട്ടങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്നതിനും വീഴ്ച പറ്റിയതായും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.

Show More

Related Articles

Close
Close