ഡല്‍ഹിയിലെ പകുതി ബലാത്സംഗങ്ങളും ചെയ്യുന്നത് ജെഎന്‍യു വിദ്യാര്‍ഥികള്‍

ahujaജവഹാര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയെയും വിദ്യാര്‍ത്ഥികളെയും അപമാനിക്കുന്ന വിധത്തില്‍ വീണ്ടും വിവാദ പരാമര്‍ശവുമായി ബി.ജെ.പി എം.എല്‍.എ ഗ്യാന്‍ദേവ് അഹൂജ. ഡല്‍ഹിയില്‍ അരങ്ങേറുന്ന മാനഭംഗക്കേസുകളില്‍ 50ശതമാനത്തിനും ഉത്തരവാദികള്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥികളാണെന്ന് അഹൂജ ആരോപിച്ചു. വ്യാഴാഴ്ചയാണ് ഈ പരാമര്‍ശം നടത്തിയത്.

ജെ.എന്‍.യു ലൈംഗികതയുടെയും മദ്യപാനത്തിന്റെയും കേന്ദ്രമാണെന്നും വിദ്യാര്‍ത്ഥികള്‍ നഗ്നനൃത്തങ്ങള്‍ നടത്താറുണ്ടെന്നും കഴിഞ്ഞ ദിവസം അഹൂജ പറഞ്ഞത് വിവാദമായിരുന്നു. കാമ്പസില്‍ പ്രതിദിനം 3000 ഓളം ഗര്‍ഭനിരോധന ഉറകളുടെയും മരുന്നുകളുമാണ് ഉപയോഗിക്കുന്നതെന്നും 2000 ബോട്ടില്‍ വിദേശമദ്യവും സിഗരറ്റും ബീഡിയും നിര്‍ലോഭം ചെലവഴിക്കുന്നുണ്ടെന്നും അഹൂജ ആരോപിച്ചിരുന്നു. പാര്‍ലമെന്റ് ആക്രമണക്കേസില്‍ കുറ്റവാളിയായ അഫ്‌സല്‍ ഗുരുവിനെ പ്രകീര്‍ത്തിച്ചത് ജെ.എന്‍.യുവിലാണ്. അവിടെയുള്ളവര്‍ ദേശദ്രോഹികളാണ്. പകല്‍ സമാധാനപരമായി സമരം നടത്തുന്ന ഇവര്‍ രാത്രിയായാല്‍ നഗ്നനൃത്തവും കുത്തഴിഞ്ഞ ജീവിതവുമാണ് നയിക്കുന്നതെന്നും അഹൂജ പറഞ്ഞിരുന്നു.

ഇതിനെ പ്രതിരോധിക്കാന്‍ അഹൂജ ഒരു ബാര്‍ ഡാന്‍സര്‍ക്ക് പണം എറിഞ്ഞുകൊടുക്കുന്നതും മദ്യം കുടിപ്പിക്കുന്നതും ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close