മുപ്പതോളം എന്‍ജിനീയറിങ് കോളേജുകള്‍ സംസ്ഥാനത്ത് ഇല്ലാതാകുന്നു.

മുപ്പതു ശതമാനം  സീറ്റുകളില്‍ പോലും പ്രവേശനത്തിന് കുട്ടികളെത്താത്ത എന്‍ജിനീയറിങ് കോളേജുകള്‍ പൂട്ടാനുള്ള ഓള്‍ ഇന്ത്യാ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എജ്യുക്കേഷന്‍ (എ.ഐ.സി.ടി.ഇ.) തീരുമാനം നടപ്പായാല്‍ സംസ്ഥാനത്ത് മുപ്പതോളം എന്‍ജിനീയറിങ് കോളേജുകള്‍ ഇല്ലാതാവും. ഈ കോളേജുകളെ മറ്റ് കോളേജുകളുമായി ലയിപ്പിക്കാനും നടപടിയാവുമെന്നും ഈ  കോളേജുകള്‍ പൂട്ടുമെന്നാണ് എഐസിടിഇ ചെയര്‍മാന്‍ അനില്‍ സഹസ്രബുദ്ധെ വ്യക്തമാക്കിയത്.

വിദ്യാര്‍ഥികളുടെ കുറവുമൂലം രാജ്യത്തെ 800-ഓളം എന്‍ജിനീയറിങ് കോളേജുകള്‍ അടുത്ത അധ്യയനവര്‍ഷത്തോടെ പൂട്ടാനാണ് തീരുമാനം. രാജ്യത്ത് 10,363 എന്‍ജിനീയറിങ് കോളേജുകളാണുള്ളത്.

Show More

Related Articles

Close
Close