പോലീസ്, ഫയര്‍ഫോഴ്‌സ്, ആംബുലന്‍സ് എല്ലാ സഹായവും ഇനി ഒരു നമ്പരില്‍

ജനങ്ങള്‍ക്ക് അടിയന്തിര സഹായം ആവശ്യമായി വരുന്ന സംവിധാനങ്ങള്‍ക്ക് രാജ്യത്തെമ്പാടും ഒറ്റ നമ്പര്‍ പ്രാബല്യത്തില്‍ വരുന്നു. പൊലീസ്, ഫയര്‍ഫോഴ്‌സ്, ആംബുലന്‍സ് തുടങ്ങിയവയ്‌ക്കെല്ലാം 112 എന്ന നമ്പര്‍ ആണ് അംഗീകരിച്ചിട്ടുള്ളത്. ഇതിനായുള്ള ശുപാര്‍ശ ടെലികോം മന്ത്രാലയം അംഗീകരിച്ചതോടെ ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദ് പുതിയ തീരുമാനത്തിന് അനുമതി നല്‍കി. അത്യാധുനിക സംവിധാനമാണ് ഇതിനായി ഉപയോഗിക്കുക. 112 നമ്പരില്‍ വിളിച്ചാല്‍ ഓരോ സ്ഥലത്തെയും ഏറ്റവും അടുത്ത കേന്ദ്രത്തില്‍ നിന്നും സഹായം ലഭ്യമാകും. നേരത്തെ നിലവിലുണ്ടായിരുന്ന സഹായ നമ്പരുകള്‍ ഒരു വര്‍ഷത്തിനുളളില്‍ ഇല്ലാതാകും. ഫോണ്‍ വിളിക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ എസ്എംഎസ് അയക്കാനുള്ള സൗകര്യവുമുണ്ട്.

അമേരിക്കയില്‍ 911 എന്ന നമ്പര്‍ സംവിധാനത്തില്‍ എല്ലാ സഹായങ്ങളും ലഭ്യമാകുന്ന മാതൃകയാണ് കേന്ദ്ര സര്‍ക്കാരും പിന്തുടരാന്‍ ഒരുങ്ങുന്നത്. ഇംഗ്ലീഷ്, ഹിന്ദി, പ്രാദേശിക ഭാഷകളില്‍ സഹായം ലഭ്യമാക്കാന്‍ കോള്‍ സെന്റര്‍ സംവിധാനവും ഒരുക്കും. കോളുകളുടെ ലൊക്കേഷന്‍ മനസിലാക്കി എത്രയും വേഗം സഹായം എത്തിക്കാന്‍ പുതിയ സംവിധാനത്തിലൂടെ സാധിക്കും. ഒറ്റ നമ്പരില്‍ സഹായം ലഭ്യമാകുന്നതോടെ പൊതുജനങ്ങള്‍ക്ക് പല നമ്പരുകള്‍ ഓര്‍ത്തുവെക്കേണ്ട സാഹചര്യം ഒഴിവാകും. ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമാകും പുതിയ തീരുമാനമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.

Show More

Related Articles

Close
Close