രാജധാനി ടിക്കറ്റ് നിരക്കില്‍ എയര്‍ ഇന്ത്യ യാത്ര

രാജധാനിയിലെ സെക്കന്‍ഡ് ക്ലാസ് എ.സി നിരക്കില്‍ എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്ര ചെയ്യാവുന്ന പദ്ധതി കൂടുതല്‍ റൂട്ടുകളിലേക്ക്. ഡല്‍ഹിറാഞ്ചി,ഡല്‍ഹിഅഹമ്മദാബാദ്,ഡല്‍ഹിഹൈദരാബാദ്,ഡല്‍ഹിഭുവനേശ്വര്‍,ഡല്‍ഹിഗോവ,ഡല്‍ഹിപട്‌ന,ഡല്‍ഹി റായ്പൂര്‍ തുടങ്ങിയ ഏഴു പുതിയ റൂട്ടുകളിലാണ് രാജധാനി സെക്കന്‍ഡ് എ.സി നിരക്കില്‍ ഇനി എയര്‍ ഇന്ത്യയില്‍ യാത്രചെയ്യാനാകുക.
നേരത്തെ ഡല്‍ഹിചെന്നൈ,ഡല്‍ഹികൊല്‍ക്കത്ത,ഡല്‍ഹിബെംഗളൂരു, ഡല്‍ഹിമുംബൈ എന്നീ മെട്രോ റൂട്ടുകളിലാണ് ഈ പദ്ധതി ആദ്യം പ്രഖ്യാപിച്ചത്. യാത്രക്കാരുടെ പ്രതികരണത്തിന് അനുസൃതമായി ഇനിയും കൂടുതല്‍ റൂട്ടുകളിലേക്ക് ഇത് വ്യാപിപ്പിക്കുമെന്ന് എയര്‍ ഇന്ത്യാ അധികൃതര്‍ പറഞ്ഞു.
ഡല്‍ഹിയില്‍ നിന്ന് റാഞ്ചിയിലേക്ക് 2770 രൂപയാണ് ടിക്കറ്റ് നിരക്ക്. അഹമ്മദാബാദിലേക്ക് 2270 ഉം ഹൈദരബാദിലേക്ക് 3275 ഉം ഭുവനേശ്വറിലേക്ക് 3475 ഉം ഗോവയിലേക്ക് 3665 ഉം പട്‌നയിലേക്ക് 2315 ഉം റായ്പൂരിലേക്ക് 2240 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
വിമാനം പുറപ്പെടുന്നതിന് നാലു മണിക്കൂര്‍ മുമ്പാണ് ഈ നിരക്കില്‍ ടിക്കറ്റ് ലഭ്യമാകുക. എയര്‍പ്പോര്‍ട്ട് ബുക്കിംങ് ഓഫീസുകള്‍ വഴിയും കോള്‍ സെന്റര്‍, വെബ്‌സൈറ്റ് വഴിയും ടിക്കറ്റ് ലഭ്യമാകും. പുതിയ പദ്ധതിയിലൂടെ അധികവരുമാനം മാത്രമല്ല ലക്ഷ്യമിടുന്നതെന്നും ഒഴിഞ്ഞ സീറ്റുകളുമായി വിമാനം പറക്കുന്നത് ഒഴിവക്കാനും കൂടിയാണെന്ന് എയര്‍ ഇന്ത്യാ മനേജിങ് ഡയറക്ടര്‍ അശ്വനി ലോഹാനി പറഞ്ഞു.

Show More

Related Articles

Close
Close