പ്രവാസികളെ ദ്രോഹിച്ച് എയര്‍ ഇന്ത്യ; മൃതദേഹ ചാര്‍ജ് ഇരട്ടിയാക്കി

പ്രവാസികള്‍ക്ക്  വീണ്ടും എയര്‍ ഇന്ത്യയുടെ ഇരുട്ടടി. മൃതദേഹം കൊണ്ടുപേകുന്നതിനുള്ള ചാര്‍ജ് ഇരട്ടിയാക്കിയാണ് പ്രവാസിദ്രോഹ നടപടി സ്വീകരിച്ചത്. എയര്‍ ഇന്ത്യയിലും എക്‌സ്പ്രസിലും ഒരുപോലെ വര്‍ധിപ്പിച്ചിട്ടുണ്ട്.

കൊച്ചിയിലേക്കെത്തിക്കാന്‍ ഒരുകിലോയ്ക്കിനി 30 ദിര്‍ഹം നല്‍കണം. ഒരാഴ്ചയായി പുതിയ നിരക്ക് നിലവില്‍ വന്നെങ്കിലും എയര്‍ ഇന്ത്യ ഇതു സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നും നല്‍കിയിട്ടില്ല.

കഴിഞ്ഞ ദിവസം ലഖ്‌നൗവിലേക്ക് മൃതദേഹം അയച്ചയാള്‍ക്ക് 3700 ദിര്‍ഹമാണ് അടക്കേണ്ടി വന്നത്. മിക്ക രാജ്യങ്ങളിലേയും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള എയര്‍ലൈന്‍സുകള്‍ സൗജന്യമായി മൃതദേഹമെത്തിക്കുമ്പോഴാണ് എയര്‍ ഇന്ത്യയുടെ പകല്‍കൊള്ള.

 

Show More

Related Articles

Close
Close