ഇന്ത്യയില്‍ വിമാനക്കൂലി ഓട്ടോറിക്ഷാ നിരക്കിനെക്കാളും കുറവ്: ജയന്ത് സിന്‍ഹ

ഇന്ത്യയില്‍ വിമാനയാത്ര ചെലവ് ഓട്ടോറിക്ഷാ യാത്രാ നിരക്കിനെക്കാളും കുറവാണെന്ന് ഇന്ത്യന്‍ വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ. ഇന്ത്യയില്‍ 1 കിലോമീറ്റര്‍ ഓട്ടോയില്‍ സഞ്ചരിക്കാന്‍ 10 രൂപയാണ് നിരക്ക് . രണ്ടു പേര്‍ ചേര്‍ന്ന് യാത്ര ചെയ്യുമ്പോള്‍ ഒരാള്‍ക്ക് ചിലവ് 5 രൂപ. പക്ഷെ വിമാനത്തില്‍ ഒരു കിലോമീറ്റര്‍ സഞ്ചരിക്കാന്‍ 4 രൂപയാണ് നിരക്ക് -ജയന്ത് സിന്‍ഹ പറഞ്ഞു.

ഓട്ടോറിക്ഷാ നിരക്കിനെയും വിമാന നിരക്കിനെയും താരതമ്യപ്പെടുത്തി മുമ്പും ജയന്ത് സിന്‍ഹ പരാമര്‍ശങ്ങള്‍ ഉയര്‍ത്തിരുന്നു. ‘ ഇന്‍ഡോറില്‍ നിന്നും ഡല്‍ഹി വരെ വിമാനത്തില്‍ യാത്രചെയ്യാന്‍ അഞ്ചു രൂപയാണ് നിരക്ക്. ഇത്രയും ദൂരം ഒരു ഓട്ടോറിക്ഷയില്‍ യാത്രചെയ്യാന്‍ നിങ്ങള്‍ ഈ തുകയിലും അധികമായി എട്ടോ ഒന്‍പതോ രൂപാ കിലോ മീറ്ററിന് നല്‍ക്കേണ്ടി വരും ‘ ജയന്ദ് സിംഹ ഫെബ്രുവരിയില്‍ പറഞ്ഞു.

വരും വര്‍ഷങ്ങളില്‍ വിമാന സഞ്ചാരികളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയാണ് ഗവണ്‍മെന്റെ ലക്ഷ്യം.  നിലവില്‍ വിമാനയാത്രക്കാരുടെ എണ്ണം 11 കോടിയാണ് .ഈ സാമ്പത്തിക വര്‍ഷ അവസാനത്തോടെ  എണ്ണം 20 കോടി പിന്നിടുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

Show More

Related Articles

Close
Close