എയർ കേരള ചിറകുമുളയ്ക്കുന്നു

air-kerala
എയർ കേരള പദ്ധതിയ്ക്ക് വീണ്ടും ചിറകുമുളയ്ക്കുന്നു പുതിയ വിമാനക്കമ്പനികൾക്കുള്ള നിബന്ധനകളിൽ കേന്ദ്ര വ്യോമയാന മന്ത്രാലയം ഇളവു വരുത്തിയതോടെയാണ് എയർ കേരളയ്ക്ക് വീണ്ടും ചിറകുമുളയ്ക്കുന്നത്. എയർ കേരളയ്ക്ക് തടസമായി രണ്ടു നിർബന്ധനകളായിരുന്നു നിലനിന്നിരുന്നത്. അഞ്ചു വർഷത്തെ ആഭ്യന്തര സർവീസ് പരിചയം മറ്റൊന്നു സ്വന്തമായി 20 വിമാനങ്ങൾ എന്നിവയായിരുന്നു. എന്നാൽ കേരളത്തിന്‍റെ അഭ്യർഥനമാനിച്ച് ആദ്യം തന്നെ 20 വിമാനങ്ങൾ എന്ന നിബന്ധന കേന്ദ്രസർക്കാർ ഒഴിവാക്കിയിരുന്നു. പുതിയ നിർദേശങ്ങൾ‌ വ്യോമയാന മന്ത്രാലയം നടപ്പാക്കുകയാണെങ്കിൽ എയർ കേരള എന്ന കേരളത്തിന്‍റെ സ്വപ്ന പദ്ധതിയ്ക്ക് വീണ്ടും ചിറകുമുളയ്ക്കും.പുതിയ നിർദേശങ്ങൾ അനുസരിച്ച് വിദേശ സർവീസിന് ലൈസൻസ് ലഭിക്കണമെങ്കിൽ ആഭ്യന്തര സർവീസ് നടത്തണമെങ്കിൽ നിർബന്ധനമില്ല. 600 ആഭ്യന്തരസർവീസുകൾ നടത്തിയ കമ്പനികൾക്ക് ഗൾഫ് സർവീസ് അനുവദിക്കാമെന്നുമാണ് ശുപാർശയിൽ പറഞ്ഞിരിക്കുന്നത്. കൂടാതെ സ്വന്തമായി അഞ്ച് വിമാനങ്ങൾ മതി. കേന്ദ്ര വ്യോമയാന മന്ത്രാലയം രൂപം നൽകിയ മന്ത്രാലയമാണ് പുതിയ ശുപാർശകൾ മന്ത്രാലയത്തിൽ സമർപ്പിച്ചിരിക്കുന്നത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close