ടേക്ക്ഓഫിനൊരുങ്ങിയ ബ്രിട്ടീഷ് വിമാനത്തിന് തീപിടിച്ചു

11056610_421200374739409_4028959116164737831_nലാസ് വേഗാസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനത്തിന്റെ എഞ്ചിന് തീപിടിച്ചു. യാത്രക്കാര്‍ അടക്കം 172 പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ബ്രിട്ടീഷ് എയര്‍വേയ്‌സിന്റെ ബോയിംഗ് 777 എന്ന വിമാനമാണ് ടേക്ക് ഒഫിനൊരുങ്ങവേ തീപിടിച്ചത്. ഉടന്‍ തന്നെ വിമാനം ടേക്ക് ഓഫ് റദ്ദാക്കി പൈലറ്റ് അടിയന്തരമായി താഴെയിറക്കുകയും യാത്രക്കാരെ പുറത്തിറക്കുകയും ചെയ്തു. നിസാര പരുക്കേറ്റ രണ്ടുപരെ പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു. 159 യാത്രക്കാരും 13 വിമാന ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. എമര്‍ജന്‍സി വാതിലുകളിലൂടെയാണ് യാത്രക്കാരെ പുറത്തെത്തിച്ചത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close