ഇന്ത്യന്‍ ടീമിനെ അജിങ്ക്യ രഹാനെ നയിക്കും

rahaane
സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ അജിങ്ക്യ രഹാനെ നയിക്കും. മൂന്ന് ഏകദിനങ്ങളും രണ്ടു ട്വന്‍റി 20 മല്‍സരങ്ങളുമടങ്ങുന്നതാണ് പര്യടനം. അടുത്ത മാസം 10ന് ആണ് പര്യടനം ആരംഭിക്കുന്നത്.എം.എസ് ധോണി, വിരാട് കോഹ്്ലി, ആര്‍ അശ്വിന്‍, രോഹിത് ശർമ, ശിഖർ ധവാൻ, ഉമേഷ് യാദവ് എന്നിവര്‍ക്ക് വിശ്രമം നല്‍കി.

സംപ്രേഷണാവകാശം സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് പര്യടനം റദ്ദാക്കാന്‍ നേരത്തെ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചിരുന്നു. എന്നാല്‍ ഐസിസി വാര്‍ഷിക യോഗത്തില്‍ സിംബ്്ബാവെ ക്രിക്കറ്റ് പ്രതിനിധികളുമായുള്ള ചര്‍ച്ചയില്‍ ധാരണയിലെത്തുകയായിരുന്നു.അജിങ്ക്യ രഹാനെ, എം.വിജയ്, അമ്പാട്ടി റായിഡു, മനോജ് തിവാരി, കേദാർ യാദവ്, റോബിൻ ഉത്തപ്പ, മനീഷ് പാണ്ഡെ, ഹർഭജൻ സിങ്, അക്സർ പട്ടേൽ, കരൺ ശർമ, ധവാൽ കുൽക്കർണി, സ്റ്റുവർട്ട് ബിന്നി, ഭുവനേശ്വർ കുമാർ, മോഹിത് ശർമ, സാന്ദീപ് ശർമ എന്നിവരാണ് ടീമില്‍ ഉള്ളത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close