പ്രശസ്ത സാഹിത്യകാരനും കേരള സാഹിത്യ അക്കാദമി വൈസ് ചെയർമാനുമായ അക്ബർ കക്കട്ടിൽ (62) അന്തരിച്ചു

akbar-kakkattil-epathram-776894അർബുദ രോഗത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിലായിരുന്നു അന്ത്യം. ഭാര്യ: വി ജമീല. മക്കള്‍: സിതാര, സുഹാന.

കോഴിക്കോട് ടൗൺ ഹാളിൽ രാവിലെ ഒമ്പത് മുതൽ 11.30 മണി വരെ പൊതുദർശനത്തിന് വെക്കും. തുടർന്ന് കക്കട്ടിലേക്ക് കൊണ്ടുപോകുന്ന ഭൗതികശരീരത്തിൽ മൂന്നു മുതൽ അഞ്ചു മണിവരെ ആദരാഞ്ജലി അർപ്പിക്കാം. വൈകീട്ട് അഞ്ച് മണിക്ക് ശേഷം കണ്ടോത്ത്കുനി ജുമാഅത്ത് മസ്ജിദിൽ ഖബറടക്കും.

കഥ, നോവല്‍, ഉപന്യാസം എന്നീ വിഭാഗങ്ങളിലായി നിരവധി രചനകള്‍ നടത്തിയിട്ടുണ്ട്. നര്‍മം കലര്‍ന്ന ശൈലിയിലായിരുന്നു കക്കട്ടിലിന്റെ എഴുത്തുകള്‍. സ്ത്രൈണം, വടക്കു നിന്നൊരു കുടുംബ വൃത്താന്തം, സ്കൂള്‍ ഡയറി, സര്‍ഗ്ഗസമീക്ഷ തുടങ്ങിയവയാണ് പ്രധാന നോവലുകള്‍. രണ്ടു തവണ കേരള സാഹിത്യഅക്കാദമി അവാര്‍ഡ് നേടിയിട്ടുണ്ട്. മലയാളത്തിലെ പ്രഥമ അധ്യാപക സര്‍വീസ് സ്റോറിയുടെ കര്‍ത്താവുമാണ് ഇദ്ദേഹം. നിലവില്‍ കേരള സാഹിത്യ അക്കാദമിയുടെ വൈസ് ചെയര്‍മാനാണ്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close