എകെജി ഭവന്‍ പാകിസ്താനി ഓഫീസ് ആക്കി

akgജെഎന്‍യു വിവാദത്തിന് പിറകേ ദില്ലിയിലെ സിപിഎം കേന്ദ്രക്കമ്മിറ്റി ഓഫീസിന് നേര്‍ക്ക് ആക്രമണം. സംഘപരിവാര്‍ ആണ് ആക്രമണത്തിന് പിറകിലെന്ന് സിപിഎം ആരോപിച്ചു. പാര്‍ട്ടി ഓഫീസീലേയ്ക്ക് തള്ളിക്കയറാന്‍ ശ്രമിച്ച അക്രമികളെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ചേര്‍ന്ന് ചെറുത്തു. ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ദില്ലി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയില്‍ അഫ്‌സല്‍ ഗുരു അനുസ്മരണം സംഘടിപ്പിച്ചതിനെ തുടര്‍ന്നുള്ള പ്രശ്‌നങ്ങളാണ് ഇപ്പോള്‍ സിപിഎം ഓഫീസ് ആക്രമിയ്ക്കുന്നതിലേയ്ക്ക് നയിച്ചിട്ടുള്ളത്. പാകിസ്താന്‍ അനുകൂല മുദ്രാവാക്യം വിളിച്ചു എന്നാരോപിച്ച് വിദ്യാര്‍ത്ഥി യൂണിയന്‍ അധ്യക്ഷന്‍ അടക്കമുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നോക്കി നില്‍ക്കുമ്പോഴായിരുന്നു പാര്‍ട്ടി ഓഫീസിന് നേര്‍ക്കുള്ള ആക്രമണം.
Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close