കഴുതകളാണ് എന്റെ പ്രചോദനം, ഞാനും രാപ്പകലില്ലാതെ ജോലിയെടുക്കും: ജനങ്ങളാണ് എന്റെ യജമാനന്‍മാര്‍

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ കഴുത പരാമര്‍ശനത്തിന് മറുപടിയുമായി ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി. ഈ രാജ്യത്തെ ജനങ്ങളാണ് എന്റെ ഉടമകള്‍. കഴുതകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഞാന്‍ രാപ്പകല്‍ വിശ്രമമില്ലാതെ ജോലിചെയ്യുന്നത്.

“The people of this country are my master, I take inspiration from the donkey because I work for people day and night…donkeys are loyal to their master,”

അഖിേേലഷിന്റെ പരാമര്‍ശത്തിനെതിരെ ബിജെപി കടുത്ത പ്രതിഷേധമുയര്‍ത്തിയിരുന്നു. പ്രസ്താവന ഗുജറാത്തികളെ അവഹേളിക്കുന്നതാണെന്നായിരുന്നു ബിജെപിയുടെ പ്രതികരണം. കോണ്‍ഗ്രസുമായുളള സഖ്യം സമാജ് വാദി പാര്‍ട്ടിയെ കൂടി ഇല്ലാതാക്കുമെന്നും തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍ വിദ്വേഷം പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. അഖിലേഷിന്റെ സ്ഥാനാര്‍ത്ഥികളെല്ലാം കുറ്റവാളികളാണ് ഇവര്‍ക്കായാണ് അദ്ധേഹം വോട്ട് ചോദിക്കുന്നത്, ഇത്തരത്തിലുളള സര്‍ക്കാരിനെയല്ല ഉത്തര്‍പ്രദേശിനാവശ്യമെന്നും നരേന്ദ്രമോഡി പറഞ്ഞു.

റായ്ബറേലിയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ കഴുതകള്‍ക്ക് വേണ്ടി പരസ്യം ചെയ്യുന്നത് അമിതാഭ് ബച്ചന്‍ നിര്‍ത്തണമെന്ന് അപേക്ഷിക്കുന്നു എന്നായിരുന്നു അഖിലേഷിന്റെ പരാമര്‍ശം.

Show More

Related Articles

Close
Close