കലോത്സവം ആലപ്പുഴയിലും കായിക മേള തിരുവനന്തപുരത്തും ശാസ്ത്രമേള കണ്ണൂരും നടത്താന്‍ തീരുമാനമായി!

കായികോത്സവം തിരുവനന്തപുരത്ത് ഒക്ടോബര്‍ അവസാനമാണ് നടക്കുക. എല്ലാ മേളകളിലും കഴിഞ്ഞ വര്‍ഷത്തെ മുഴുവന്‍ ഇനങ്ങളുമുണ്ടാകും.

എല്ലാ മേളകളും പരമാവധി ചെലവ് ചുരുക്കി നടത്താനാണ് സര്‍ക്കാര്‍ തീരുമാനം.  മേളകളുടെ ദിവസങ്ങള്‍ കുറയ്ക്കുന്നതിന്  ശ്രമം നടത്തും. അധ്യയന ദിവസങ്ങള്‍ പരമാവധി നഷ്ടപ്പെടുന്നത് പരമാവധി ഒഴിവാക്കാനാണ് ആഗ്രഹിക്കുന്നത്. വ്യക്തിഗത ട്രോഫികളും ഉണ്ടാകില്ല. ഗ്രേസ് മാര്‍ക്കും സര്‍ട്ടിഫിക്കേറ്റും മത്സരാര്‍ത്ഥികള്‍ക്ക് നല്‍കും.

231 മത്സരങ്ങളാണ് സ്‌കൂള്‍ കലോത്സവത്തിലുള്ളത്.  ടൈം ടേബിള്‍ നിശ്ചയിച്ച ശേഷം മാത്രമായിരിക്കും എത്ര ദിവസമായിരിക്കും മേളയെന്ന് പറയാന്‍ സാധിക്കുക. ശാസ്ത്രമേള  നവംബറിലാണ് നടക്കുക.  വലിയ പന്തലുകളും ഇത്തവണ ഒഴിവാക്കുമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സ്‌കൂൾ കലോല്സവവും ചലച്ചിത്ര മേളയും ഒഴിവാക്കുന്നതിന് ധാരണയായിരുന്നു. എന്നാൽ ഇതിനെതിരെ വ്യപകമായ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ തീരുമാനം മാറ്റിയത്. കലോത്സവങ്ങളിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളുടെ ഗുരുക്കന്മാരും പിന്നണിയിൽ പ്രവർത്തിക്കുന്ന കലാകാരന്മാരുമടക്കം നിരവധി പേർ പ്രതിഷേധവുമായി എത്തിയിരുന്നു

Show More

Related Articles

Close
Close