ടീമിനായി സ്വന്തം അര്‍ധ സെഞ്ച്വറി മാറ്റിവെച്ച് ഇംഗ്ലീഷ് ക്യാപ്റ്റന്റെ ഇന്നിംഗ്‌സ് ഡിക്ലയറിംഗ്

alister cookസ്വന്തം നേട്ടത്തിനായി കളിക്കുന്ന ധാരാളം ക്രിക്കറ്റ് താരങ്ങളെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നമുക്ക് കാണാന്‍ കഴിയും. സെഞ്ച്വറിക്കും അര്‍ധ സെഞ്ച്വറിക്കുമെല്ലാം വേണ്ടി പലപ്പോഴും സ്വന്തം ടീമിന്റെ വിജയം തന്നെ തട്ടിത്തെറിപ്പിക്കുന്ന താരങ്ങളുടെ പ്രകടനങ്ങള്‍ക്ക് ലോകക്രിക്കറ്റ് പലപ്പോഴും സാക്ഷ്യം വഹിച്ചിട്ടുണ്ട്. എന്നാല്‍ ആരെയും ഞെട്ടിക്കുന്ന ഒരു തീരുമാനം കൊണ്ട് ഇംഗ്ലീഷ് ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്ക് ക്രിക്കറ്റ് ലോകത്തെത്തന്നെ ഞെട്ടിച്ചിരിക്കുകയാണ്.

വ്യക്തിഗത സ്‌കോര്‍ 49ല്‍ നില്‍ക്കെ അവകാശപ്പെട്ട അര്‍ധ സെഞ്ച്വറി നിഷേധിച്ച് കുക്ക് സ്വയം സ്വന്തം ടീമിന്റെ ഇന്നിംഗ്‌സ് ഡിക്ലയര്‍ പ്രഖ്യാപിക്കുകയായിരുന്നു. ഒരു പന്ത് കൂടി നേരിട്ട് സ്വയം അര്‍ധ സെഞ്ച്വറി തികക്കാതെ ടീമിന് എത്രയും വേഗം വിജയത്തിലെത്താനാണ് താരം ഇത്തരമൊരു കടുത്ത തീരുമാനം എടുത്തത്. ഏഴിന് 233 എന്ന നിലയിലാണ് ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തത്.

എന്നാല്‍ കുക്കിന്റെ ഈ തീരുമാനം പിഴക്കുകയായിരുന്നു. ഒരു വിക്കറ്റിന് 78 റണ്‍സുമായി ശ്രീലങ്ക മത്സരം സമനിലയില്‍ അവസാനിപ്പിക്കുകയായിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര 2-0ത്തിന് ഇംഗ്ലണ്ട് സ്വന്തമാക്കി.അര്‍ഹിച്ച അര്‍ധ സെഞ്ച്വറി അവിശ്വസനീയമായി മാറ്റിവെച്ച് സ്വന്തം ടീമിനായി പ്രധാന തീരുമാനം എടുത്ത കുക്കിനെ ക്രിക്കറ്റ് ആരാധകരും പ്രശംസകൊണ്ട് മൂടി.

Show More

Related Articles

Close
Close