ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍: പി.വി സിന്ധു ക്വാര്‍ട്ടറില്‍

ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ പി.വി സിന്ധു ക്വാര്‍ട്ടറില്‍. രണ്ടാം റൗണ്ട് മത്സരത്തില്‍ തായ്ലാന്‍ഡിന്റെ നിചോണ്‍ ജിന്‍ഡോപോളിനെ ഒന്നിനെതിരെ രണ്ടു ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സിന്ധുവിന്റെ മുന്നേറ്റം. സ്‌കോര്‍-(21-13, 13-21, 21-18).

ആദ്യ ഗെയിം 21-13 എന്ന സ്‌കോറില്‍ നിഷ്പ്രയാസം സ്വന്തമാക്കിയ സിന്ധുവിന് രണ്ടാം ഗെയിമില്‍ അതേ മികവ് തുടരാനായില്ല. 13-21 ന് ഗെയിം നഷ്ടപ്പെടുത്തി. നിര്‍ണായകമായ മൂന്നാം ഗെയിമില്‍ 12-16 എന്ന നിലയില്‍ പിന്നിട്ടുനിന്ന് ശേഷമാണ് ശക്തമായ തിരിച്ചുവരവ് നടത്തി 21-18 എന്ന സ്‌കോറില്‍ സിന്ധു വിജയം പിടിച്ചെടുത്തത്.

Show More

Related Articles

Close
Close