ഡോക്ടര്‍മാരുടെ അനാസ്ഥയില്‍ രോഗി മരിച്ചുവെന്ന് ആരോപണം

11196334_475460365945091_9208115180349311033_n
ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സംഘര്‍ഷം. ഡോക്ടര്‍മാരുടെ അനാസ്ഥ മൂലം രോഗി മരിച്ചുവെന്നാരോപിച്ച് സംഘര്‍ഷം. പുന്നപ്ര സ്വദേശിയാണ് മരിച്ചത്.
ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ തന്നെ രോഗിയുടെ നില അതീവ ഗുരുതരമായിരുന്നുവെന്ന് ബന്ധുക്കളോട് പറഞ്ഞിരുന്നതായാണ് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ പറയുന്നത്. അതേസമയം, രോഗിയെ ഏറെ നേരം ഐസിയുവിനു മുന്‍പില്‍ ചികിത്സ നല്‍കാതെ കിടത്തിയെന്നും ഇതേ തുടര്‍ന്നാണ്‌ മരണം സംഭവിച്ചതെന്നും ബന്ധുക്കള്‍ ആരോപിച്ചു.

രോഗിയുടെ ബന്ധുക്കളും ആശുപത്രി ജീവനക്കാരും തമ്മിലുണ്ടായ സംഘര്‍ഷം അമ്പലപുഴ പോലീസ് എത്തിയാണ് അവസാനിപ്പിച്ചത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close