റൊണോയെ നേരിടാനാവില്ല, കടുത്ത നിരാശ പ്രകടിപ്പിച്ച് ബ്രസീലിയന്‍ ഗോള്‍കീപ്പര്‍

കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ ജാലകത്തിലാണ് ഇറ്റാലിയൻ ക്ലബ് റോമയിൽ നിന്ന് ബ്രസീലിയൻ കീപ്പർ അലിസൺ ലിവർപൂളിലെത്തുന്നത്. ആ സമയത്ത് ഒരു ഗോൾകീപ്പറുടെ ഏറ്റവുമുയർന്ന തുകക്കായിരുന്നു ട്രാൻസ്ഫർ നടന്നത്.  ലിവർപൂളിൽ മികച്ച പ്രകടനം കാഴ്ച വെക്കുമ്പോഴും അലിസണ് ഒരു കാര്യത്തിൽ കടുത്ത നിരാശയാണ്. റയലിൽ നിന്നും ഇറ്റാലിയൻ ക്ലബ് യുവൻറസിലേക്കു ചേക്കേറിയ റൊണാൾഡോയെ നേരിടാനുള്ള അവസരം നഷ്ടപ്പെട്ടതിലാണ് താരത്തിനു നിരാശ. ഒരു ഇറ്റാലിയൻ മാധ്യമത്തോടാണ് താരം തന്റെ നിരാശ പ്രകടമാക്കിയത്.

റൊണാൾഡോയെ സീരി എയിൽ നേരിടാൻ കഴിയാത്തതിൽ എനിക്കു കടുത്ത നിരാശയുണ്ട്. ചാമ്പ്യൻസ് ലീഗിൽ അതിനുള്ള അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷ. മികച്ച കഴിവുകളുള്ള റൊണാൾഡോ വിജയത്തിനു വേണ്ടി നടത്തുന്ന കഠിനാധ്വാനം പ്രശംസനീയമാണ്- അലിസൺ പറഞ്ഞു.

ഈ വർഷം ചാമ്പ്യൻസ് ലീഗിൽ നിരവധി ടീമുകൾക്ക് കിരീടസാധ്യതയുണ്ടെന്നും കഴിഞ്ഞ സീസണിൽ റോമയുടേതു പോലൊരു കുതിപ്പ് ഇത്തവണയും പ്രതീക്ഷിക്കാമെന്നും താരം പറഞ്ഞു. റൊണാൾഡോ കൂടി ടീമിലെത്തിയതു കൊണ്ട് യുവൻറസ് കൂടുതൽ ശക്തരായെന്നും താരം കൂട്ടിച്ചേർത്തു.

 

Show More

Related Articles

Close
Close