അള്ള് രാമേന്ദ്രനായി കുഞ്ചാക്കോ ബോബന്‍ ; ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു

നവാഗതനായ ബിലഹരി സംവിധാനം ചെയ്യുന്ന കുഞ്ചാക്കോ ബോബന്‍ ചിത്രം ‘അള്ള് രാമേന്ദ്ര’ന്റെ ഷൂട്ടിംഗ് ആരംഭിച്ചു. നിര്‍മ്മാതാവ് ആഷിഖ് ഉസ്മാന്റെ പിതാവ് ഉസ്മാന്‍ ആദ്യ ക്ലാപ്പടിച്ചു അള്ളു രാമേന്ദ്രന്‍ ചിത്രീകരണം ആരംഭിച്ചു. ആഷിഖ് ഉസ്മാന്‍ നിര്‍മ്മാണം നിര്‍വഹിക്കുന്ന ഈ ചിത്രത്തിന് വേണ്ടി കാമറ ചലിപ്പിക്കാന്‍ പോകുന്നത് ജിംഷി ഖാലിദ് ആണ്.

കുഞ്ചാക്കോ ബോബന്റെ നായികമാരായി അപര്‍ണ്ണ ബാലമുരളിയും ചാന്ദ്‌നി ശ്രീധരനും വേഷമിടും . മുഹ്‌സിന്‍ പരാരിയുടെ കെ എല്‍ പത്ത് എന്ന സിനിമയിലൂടെ മലയാളത്തില്‍ അരങ്ങേറിയ ചാന്ദ്‌നി ശ്രദ്ധേയയാകുന്നത് ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം സിഐഎയിലെ പല്ലവി എന്ന കഥാപാത്രത്തിലൂടെയാണ്.

അരികില്‍ ഒരാള്‍, ചന്ദ്രേട്ടന്‍ എവിടെയാ, കലി, വര്‍ണ്യത്തില്‍ ആശങ്ക തുടങ്ങിയ നല്ല സിനിമകള്‍ സമ്മാനിച്ച ആഷിക്ക് ഉസ്മാന്‍ പ്രൊഡക്ഷന്‍സാണ് അള്ള് രാമേന്ദ്രന്‍ നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ ചാക്കോച്ചന്‍ നായകനാവുമ്പോള്‍ കൃഷ്ണ ശങ്കറും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ജിംഷി ഖാലിദ് ക്യാമറ കൈകകാര്യം ചെയുന്ന സിനിമയ്ക്ക് സംഗീതം പകരുന്നത് ഷാന്‍ റഹ് മാനാണ്. സെന്‍ട്രല്‍ പിക്‌ച്ചേഴ്‌സാണ് സിനിമ തിയേറ്ററുകളില്‍ എത്തിക്കുന്നത്.

Show More

Related Articles

Close
Close