അമലപോളിന്റെ പെരുമാറ്റം അംഗീകരിക്കാന്‍ കഴിയുന്നില്ലെന്ന് വിജയിയുടെ പിതാവ്

തെന്നിന്ത്യന്‍ നടി അമലാ പോളും സംവിധായകന്‍ എ എല്‍ വിജയ്‌യും വിവാഹമോചിതരാകാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട് ആരാധകര്‍ക്കിടയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ചര്‍ച്ചയായിരുന്നു. ഇപ്പോള്‍ വാര്‍ത്തകള്‍ സ്ഥിരീകരിച്ച് വിജയ്യുടെ പിതാവ് എഎല്‍ അളഗപ്പന്‍. വിവാഹമോചനത്തെ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ സത്യമാണെന്നും ഇക്കാര്യം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും അളഗപ്പന്‍ ഒരു തമിഴ്മാധ്യമത്തോട് പറഞ്ഞു.

അമല തമിഴ് ചിത്രങ്ങളില്‍ തുടരെ അഭിനയിക്കുന്നതും കരാര്‍ ഒപ്പിടുന്നതുമാണ് പ്രശ്‌നത്തിനു കാരണം. ഇതിനെച്ചൊല്ലി ചെറിയൊരു വഴക്കു ഉണ്ടാകുകയും ചെയ്തതാണ്. അതിനുശേഷം ചിത്രങ്ങളില്‍ അഭിനയിക്കില്ലെന്ന് അമലാ പോള്‍ തീരുമാനമെടുക്കുകയും ചെയ്തതാണ്. എന്നാല്‍ പിന്നെയും അമലാ പോള്‍ തുടരെ സിനിമകള്‍ ചെയ്തു. ഇപ്പോഴും കരാറില്‍ ഒപ്പിട്ടു അഭിനയിച്ചുകൊണ്ടിരിക്കുന്നു. ഇത് വിജയ്ക്കും ഞങ്ങള്‍ക്കും ഒത്തുവന്നില്ല. ഞങ്ങള്‍ക്ക് ഞങ്ങളുടെ മകനാണ് മുഖ്യം. നിയമപരമായ കാര്യങ്ങളുമായി മുന്നോട്ടുപോകും -ഞങ്ങള്‍ക്ക് ഞങ്ങളുടെ മകനാണ് മുഖ്യം. കേട്ട വാര്‍ത്ത നൂറ് ശതമാനം സത്യമാണ്. ഇനി നിയമപരമായ കാര്യങ്ങളുമായി മുന്നോട്ട് പോകുമെന്നും അളഗപ്പന്‍ പറഞ്ഞു.

അതേസമയം, ഇക്കാര്യത്തില്‍ അമല പോള്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല. അമല തന്റെ മൊബൈല്‍ ഫോണിന്റെ ഇന്‍കമിംഗ് തടഞ്ഞുവച്ചിരിക്കുകയാണെന്നും ചില തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതു സംബന്ധിച്ച് ഇപ്പോള്‍ ഒന്നും പറയാന്‍ ആഗ്രഹിക്കുന്നില്ല. കുടുംബങ്ങളും ഇതില്‍ ബന്ധപ്പെട്ട് കിടക്കുന്നു. എന്തായാലും ഞാന്‍ എന്റെ മാതാപിതാക്കളുടെ തീരുമാനവുമായി മുന്നോട്ടുപോകുമെന്ന് എ എല്‍ വിജയ് പറഞ്ഞിരുന്നു.

പ്രമുഖ നടനുമായി അമലാ പോളിനുള്ള ബന്ധമാണ് ദാമ്പത്യബന്ധത്തിന് വിള്ളലേല്‍ക്കാന്‍ കാരണമെന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. നടനുമായുള്ള ബന്ധം അറിഞ്ഞതോടെ വിജയ്യെയും അമലയെയും ഒരുമിച്ച് പൊതുപരിപാടികളിലൊന്നും കണ്ടിട്ടില്ലെന്നും മിക്കപ്പോഴും ഈ നടനൊപ്പമാണ് അമല എത്താറുള്ളതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. നിലവില്‍ അമല കൊച്ചിയിലും വിജയ് ചെന്നൈയിലുമാണ് താമസം. 2014 ജൂണ്‍ 12നായിരുന്നു ഇരുവരും വിവാഹിതരായത്. മൂന്നു വര്‍ഷം നീണ്ട പ്രണയത്തിന് ഒടുവിലായിരുന്നു വിവാഹം. വിവാഹ നിശ്ചയം ക്രിസ്തുമതാചാര പ്രകാരവും വിവാഹം ഹിന്ദുമതാചാരപ്രകാരവുമാണ് നടന്നത്.ഷാജഹാനും പരീക്കുട്ടിയുമാണ് അമലാ പോളിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം. അതേസമയം പ്രഭുദേവ നായകനാകുന്ന അഭിനേത്രി ആണ് എ എല്‍ വിജയുടേതായി ഇനി പ്രദര്‍ശനത്തിനെത്താനുള്ള ചിത്രം.

Show More

Related Articles

Close
Close