ആദിവാസി യുവതി ആംബുലൻസിൽ പ്രസവിച്ചു

108-ambulance-kerala1-699x272ഗൈനക്കോളജിസ്റ്റില്ലാത്തതിനാൽ വയനാട് ജില്ലാ ആശുപത്രിയിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്ത ആദിവാസി യുവതി ആംബുലൻസിൽ പ്രസവിച്ചു. ജില്ലാ ആശുപത്രിയിൽ നിന്ന് ഗൈനക്കോളജിസ്റ്റില്ലാത്തതിനാൽ ആംബുലൻസിൽ പ്രസവിക്കുന്ന രണ്ടാമത്തെ കേസാണിത്. അഞ്ച് മാസം മുമ്പ് അനിതയെന്ന ആദിവാസി യുവതി മൂന്ന് നവജാത ശിശുക്കളെ ആംബുലൻസിലും വഴിമദ്ധ്യേയുളള പി. എച്ച്.സിയിൽ വച്ചു പ്രസവിച്ചിരുന്നു. ഇൗ മൂന്ന് കുഞ്ഞുങ്ങളുംമരണപ്പെടുകയും ചെയ്തു. ഏറെ വിവാദമായ ഈ സംഭവത്തിന് ശേഷമാണ് ഇപ്പോൾ വീണ്ടും ഇതേ പോലെ മറ്റൊരും സംഭവം ഉണ്ടായത്.
ജില്ലാ ആശുപത്രിയിൽ ഗൈനക്കോളജിസ്റ്റില്ലാത്തതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്ത പാക്കം കോളനിയിലെ ഉണ്ണികൃഷ്ണന്റെ ഭാര്യ പ്രിയ (22)യാണ് അർധരാത്രി യാത്രാമധ്യേ ആംബുലൻസിൽ പ്രസവിച്ചത്.പ്രസവ വേദനയെ തുടർന്ന് ജില്ലാ ആശുപത്രിയിൽ എത്തിച്ചതായിരുന്നു പ്രിയയെ. എന്നാൽ ഇവിടെ ഗൈനക്കോളജിസ്റ്റില്ലെന്ന് പറഞ്ഞ് ഉടൻ തന്നെ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയായിരുന്നു. മെഡിക്കൽ കോളേജ് യാത്രാമധ്യേ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ എത്തിച്ച യുവതിയെ അവിടെ നിന്നും ഒരു സ്റ്റാഫ് നഴ്‌സിന്റെ അകമ്പടിയോടെ വൈത്തിരിയിലേക്ക് കൊണ്ടുപോകുംവഴിയാണ് പ്രസവം നടന്നത്.പിന്നീട് ഇവരെ കൽപ്പറ്റയിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു.
ഇപ്പോൾ അമ്മയും ,കുഞ്ഞും ആരോഗ്യവാന്മാരായിരിക്കുന്നുവെന്നാണ് റിപ്പോർട്ട്.ഇന്നലെ രാവിലെ കുഞ്ഞോം ആദിവാസി കോളനിയിൽ നിന്നുളള മല്ലിക എന്ന ആദിവാസി യുവതിയെയും പ്രവസവ വേദനയെ തുടർന്ന് ജില്ലാ ആശുപത്രിയിൽ എത്തിച്ചു. ഇവരെയും ഇവിടെ ഗൈനക്കോളജിസ്റ്റില്ലെന്ന് പറഞ്ഞ് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. ഇവർ കൽപ്പറ്റ താലൂക്ക് ആശുപത്രിയിൽ വച്ച് പ്രസവിച്ചു. ജില്ലാ ആശുപത്രിയിലെ അനാസ്ഥയിൽ പ്രതിഷേധിച്ച് ഇന്നലെ ക്ഷുഭിതരായ ഡി. വൈ. എഫ്. ഐ പ്രവർത്തകർ ജില്ലാ ആശുപത്രിയിൽ എത്തി സൂപ്രണ്ട് ഓഫീസ് താഴിട്ട് പൂട്ടി തുടർന്ന് മാനന്തവാടി നഗരത്തിൽ റോഡ് ഉപരോധിച്ചു. സി.പി. ഐ പ്രവർത്തകരും പ്രതിഷേധവുമായി ജില്ലാ ആശുപത്രിയിലും ഡി.എം. ഒ ഒാഫീസിലും എത്തി.
Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close