അമീര്‍ ഉള്‍ ഇസ്ലാമിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനി ജിഷയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ അമീര്‍ ഉള്‍ ഇസ്ലാമിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. അമീറുല്‍ ഇസ്ലാമിന്റെ ജുഢീഷ്യല്‍ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും. ഇന്ന് അമീറിനെ പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് കഌസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുന്നത്. അമീറുലിന്റെ ജുഢീഷ്യല്‍ കസ്റ്റഡി കാലാവധി നീട്ടുന്ന നടപടിയാകും ഇന്ന് കോടതിയില്‍ ഉണ്ടാകുക. ആദ്യ റിമാന്‍ഡ് കാലാവധിയില്‍ കസ്റ്റഡിയില്‍ വാങ്ങി പൊലീസ് വിശദമായി ചോദ്യം ചെയ്യുകയും തെളിവെടുപ്പ് നടത്തുകയും ചെയ്തിരുന്നു. ആടിനെ ലൈംഗിക വൈകൃതത്തിന് ഉപയോഗിച്ചുവെന്ന കേസില്‍ പൊലീസ് ഇന്ന് അമീറിനെ കസ്റ്റഡിയില്‍ ആവശ്യപ്പെടാനാണ് സാധ്യത. കുറുപ്പുംപടി പോലീസാണ് കസ്റ്റഡി അപേക്ഷ നല്‍കിയിട്ടുള്ളത്. ജിഷ വധക്കേസില്‍ അന്വേഷണ സംഘം അമീറിനെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ഇടയ്ക്കിടെ മൊഴി മാറ്റിയ അമീറുല്‍ അന്വേഷണ സംഘത്തെ വട്ടം കറക്കുകയാണുണ്ടായത്. അമീറിനുവേണ്ടി ഹാജരാകണമെന്നാവശ്യപ്പെട്ട് അഡ്വ. ബി എ ആളൂര്‍ നല്‍കിയ അപേക്ഷ പരിഗണിക്കുന്നത് മാറ്റി.സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയുടെ അഭിഭാഷകനായിരുന്നു ആളൂര്‍.

Show More

Related Articles

Close
Close