പാക്കിസ്ഥാന്‍ നടപടിയെടുക്കണം

യുഎന്‍ ഭീകരരായി പ്രഖ്യാപിച്ചിട്ടുള്ളവര്‍ക്കെതിരെ പാക്കിസ്ഥാൻ കർശന നടപടി സ്വീകരിക്കണമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജോഷ് ഏണസ്റ്റ്.

പാക്കിസ്ഥാന് കടുത്ത ഭാഷയിൽ മുന്നറിയിപ്പുമായിട്ടാണ്  അമേരിക്ക മുന്നോട്ടുവന്നിരിക്കുന്നത്.

ഭാരതവും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കണമെന്നും മേഖലകളിൽ നിന്നും ചില പ്രശ്ന റിപ്പോർട്ടുകൾ വന്നിട്ടുണ്ടെന്നുംജോഷ് ഏണസ്റ്റ് പറഞ്ഞു.

ഇരുപക്ഷത്തെയും സംഘര്‍ഷം ഒഴിവാക്കാനുള്ള ചര്‍ച്ചകളെ അമേരിക്ക പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭാരതവുമായിട്ടുള്ള ബന്ധത്തിനും ഭീകര വിരുദ്ധ നടപടികള്‍ക്കും അമേരിക്ക വിലകല്‍പ്പിക്കുന്നു. അതേസമയം പാക്കിസ്ഥാനുമായിട്ടുള്ള തന്ത്രപ്രധാന ബന്ധം മുന്നോട്ട് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

Show More

Related Articles

Close
Close