സ്വവര്‍ഗവിവാഹത്തിന് അംഗീകാരം തേടിയുള്ള നിയമപോരാട്ടങ്ങള്‍ക്ക് യു.എസ്. കോടതിവിധി ശക്തിപകരും.

america
2000-ല്‍ ആദ്യമായി ഒരേ ലിംഗത്തില്‍പ്പെട്ടവരുടെ വിവാഹത്തിന് അംഗീകാരം നല്‍കിയത് നെതര്‍ലന്‍ഡാണ്. ഒട്ടേറെ മറ്റ് ഈ പാത പിന്തുടര്‍ന്നു. അര്‍ജന്റീന, ബെല്‍ജിയം, ബ്രസീല്‍, ഡെന്മാര്‍ക്ക്, യു.കെ. (വടക്കന്‍ അയര്‍ലന്‍ഡ് ഒഴികെ), ഫ്രാന്‍സ്, ന്യൂസീലന്‍ഡ്, പോര്‍ച്ചുഗല്‍, ദക്ഷിണാഫ്രിക്ക, സ്‌പെയിന്‍, സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഉദാഹരണം.

സുപ്രീംകോടതി ഉത്തരവോടെ സ്വവര്‍ഗവിവാഹത്തിന് നിയമസാധുതനല്‍കിയ 23-ാമത്തെ രാജ്യമായിമാറുകയാണ് അമേരിക്ക. വെള്ളിയാഴ്ചയാണ് സുപ്രീംകോടതി ഭൂരിപക്ഷവിധിയിലൂടെ ഒരേ ലിംഗത്തില്‍പ്പെട്ടവര്‍ തമ്മിലുള്ള വിവാഹത്തിന് ഭരണഘടനാ സാധുതയുണ്ടെന്ന് വ്യക്തമാക്കിയത്. വിധിയോടെ ഇതുവരെ നിയമവിരുദ്ധമായിരുന്ന 14 സംസ്ഥാനങ്ങളില്‍ ഉള്‍പ്പടെ രാജ്യത്തെ 50 സംസ്ഥാനങ്ങളിലും സ്വവര്‍ഗവിവാഹത്തിന് സാധുതലഭിച്ചു. ഇതോടെ സ്വവര്‍ഗവിവാഹത്തിലെ ദന്പതികള്‍ക്ക് സാധാരണവിവാഹത്തിലെ ദമ്പതികള്‍ക്ക് ലഭിക്കുന്ന എല്ലാ അവകാശങ്ങളും ലഭിക്കും. വിധിയെ പ്രസിഡന്റ് ബരാക് ഒബാമ സ്വാഗതംചെയ്തു.

.

.0000

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close