ആമിർഖാൻ മഹാരാഷ്ട്ര സർക്കാർ പദ്ധതിയുടെ ബ്രാൻഡ് അംബാസഡറാകുന്നു

ബോളിവുഡ് നടൻ ആമിർഖാൻ മഹാരാഷ്ട്ര സർക്കാരിൻെറ വരൾച്ചാ ദുരിതങ്ങൾ തടയാനുള്ള പദ്ധതിയുടെ ബ്രാൻഡ് അംബാസഡറാകും. ‘ജൽയുക്ത് ഷിവർ അഭിയാൻ’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ സംസ്ഥാനത്തെ  25,000 ഗ്രാമങ്ങളെ അഞ്ച് വർഷത്തിനകം വരൾച്ചാവിമുക്തമാക്കുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഗ്രാമങ്ങളിലെ ജലസേചന സൗകര്യങ്ങൾ വികസിപ്പിക്കുക വഴിയാണ് പദ്ധതി നടപ്പാക്കുക.
കേന്ദ്രസർക്കാറിനെതിരായ അസഹിഷ്ണുതാ പരാമർശത്തിന് പിന്നാലെ ‘ഇൻക്രെഡിബിൾ ഇന്ത്യ’ പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ സ്ഥാനത്തു നിന്ന് ആമിറിനെ നീക്കം ചെയ്തിരുന്നു. പകരം പ്രിയങ്ക ചോപ്ര, അമിതാഭ് ബച്ചൻ എന്നിവരെ നിയമിക്കുകയും ചെയ്തു. എന്നാൽ ബി.ജെ.പി തന്നെ നയിക്കുന്ന മഹാരാഷ്ട്ര സർക്കാറാണ് ആമിറിനെ തന്നെ ‘ജൽയുക്ത് ഷിയർ അഭിയാൻ’ ബ്രാൻഡ് അംബാസാഡറായി കൊണ്ടുവരുന്നത്.ഒാരോ വർഷവും 5000 ഗ്രാമങ്ങളെ വരൾച്ചാവിമുക്തമാക്കുമെന്നാണ് സർക്കാർ പ്രഖ്യാപനം. രാജ്യത്ത് കാർഷികമേഖല ഏറ്റവുമധികം വരൾച്ചാദുരിതം നേരിടുന്ന സംസ്ഥാനങ്ങളിലൊന്നാണ് മഹാരാഷ്ട്ര.
AAMIR_001jpg

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close