ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്നത് കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം: അമിത് ഷാ

ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്നത് കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലമാണെന്നും 2014ലെ തെരഞ്ഞെടുപ്പോടെ യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. നെന്മാറ, മലമ്പുഴ നിയോജകമണ്ഡലം എന്‍ഡിഎ തെരഞ്ഞെടുപ്പ് റാലികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലമ്പുഴയില്‍ ബിജെപി സംസ്ഥാന സെക്രട്ടറി സി.കൃഷ്ണകുമാറും, നെന്മാറയില്‍ സംസ്ഥാന വൈസ്പ്രസിഡണ്ട് എന്‍.ശിവരാജനുമാണ് സ്ഥാനാര്‍ത്ഥികള്‍.

സിപിഎം തെരഞ്ഞെടുപ്പിനെ നേരിടുന്നത് 93 വയസ്സുള്ള വി.എസ്.അച്യുതാനന്ദനെ മുന്നില്‍ നിറുത്തിയാണ്. സിപിഎം അധികാരത്തില്‍ വന്നാല്‍വിഎസിനെയാണോ പിണറായി വിജയനെയാണോ മുഖ്യമന്ത്രിയാക്കുകയെന്നത് വ്യക്തമാക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.

ഇടതു-വലതു മുന്നണികള്‍ ആശയങ്ങള്‍ക്കുവേണ്ടിയല്ല മത്സരിക്കുന്നത്. അധികാരത്തോടുള്ള ആര്‍ത്തിയാണ് ഇരുപാര്‍ട്ടികള്‍ക്കും ഉള്ളത്. കേരളത്തില്‍ ഇരുവരും ശത്രുക്കളായി മത്സരിക്കുമ്പോള്‍ ബംഗാളില്‍ കൈകോര്‍ത്തുപിടിച്ച ഒറ്റക്കെട്ടായി നില്‍ക്കുകയാണ്.

നാഷണല്‍ ഹെറാള്‍ഡ്, ആദര്‍ശ് ഫഌാറ്റ്, കല്‍ക്കരി, കോമണ്‍വെല്‍ത്ത് , ഹെലിക്കോപ്റ്റര്‍ തുടങ്ങിയ എല്ലാ അഴിമതികളോടുമുള്ള സോണിയയുടെ സ്‌നേഹത്തെക്കുറിച്ചും ജനങ്ങള്‍ക്ക് അറിയാമെന്നും അമിത്ഷാ തുറന്നടിച്ചു.

Show More

Related Articles

Close
Close