കുമ്മനം രാജശേഖരന്‍ നയിക്കുന്ന വിമോചനയാത്രയ്ക്ക് കോട്ടയത്ത് നല്‍കുന്ന സ്വീകരണ സമ്മേളനം ഫെബ്രുവരി 4ന്

94315989688ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നയിക്കുന്ന വിമോചനയാത്രയ്ക്ക് കോട്ടയത്ത് നല്‍കുന്ന സ്വീകരണ സമ്മേളനം ഫെബ്രുവരി 4ന് അഖിലേന്ത്യാ പ്രസിഡന്റ് അമിത്ഷാ ഉദ്ഘാടനം ചെയ്യും. അഖിലേന്ത്യാ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടശേഷം ആദ്യമായി കേരളത്തിലെത്തുന്ന അമിത്ഷായ്ക്ക് ഉജ്ജ്വലമായ വരവേല്‍പ്പ് നല്‍കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ ബിജെപി ജില്ലാ നേതൃത്വം ആരംഭിച്ചുകഴിഞ്ഞു.

വിമോചനയാത്രയ്ക്ക് ഫെബ്രുവരി 3,4, തീയതികളില്‍ ജില്ലയിലെ 9 നിയോജകമണ്ഡലങ്ങളിലും സ്വീകരണം നല്‍കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടന്നുവരുമ്പോഴാണ് അഖിലേന്ത്യാ അദ്ധ്യക്ഷന്‍ കോട്ടയത്തെത്തുന്ന വിവരം സംസ്ഥാന ബിജെപി നേതൃത്വം അറിയിച്ചത്. അതിനെ തുടര്‍ന്ന് നിയോജകമണ്ഡലാടിസ്ഥാനത്തിലുള്ള സ്വീകരണ പരിപാടികള്‍ ഒഴിവാക്കി ജില്ലയില്‍ ഒരു പരിപാടിയാക്കി മാറ്റിയതായി ജില്ലാ നേതൃത്വം അറിയിച്ചു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close