അമ്മ സീരിയല്‍ നിര്‍മ്മാണത്തിലേക്ക് പ്രവേശിക്കുന്നു

malayalam
സിനിമയില്‍ തിരക്ക് കുറഞ്ഞവര്‍ക്ക് സീരിയലിലൂടെ ജീവിതോപാധി ഒരുക്കുകയാണ് സീരിയല്‍ നിര്‍മ്മാണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ഇടവേള ബാബു.ഈ മാസം 28ന് കൊച്ചിയില്‍ നടക്കുന്ന സംഘടനയുടെ ജനറല്‍ ബോഡിയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും. ചലച്ചിത്രതാരങ്ങള്‍ ടെലിവിഷന്‍ ഷോകളില്‍ വിധികര്‍ത്താക്കളായും അവതാരകരായും പങ്കെടുക്കുന്നതിനും അഭിനയിക്കുന്നതിനുമെതിരെ നിര്‍മ്മാതാക്കളുടെ സംഘടനയുടെ എതിര്‍പ്പ് നിലനില്‍ക്കെയാണ് താരസംഘടന ഈ തീരുമാനമെടുത്തിരിക്കുന്നത്.

മലയാളത്തിലെ മുന്‍ നിരതാരങ്ങളെല്ലാം അണിനിരന്ന ട്വന്റി ട്വന്റി നിര്‍മ്മിച്ചത് അമ്മയായിരുന്നു. ദിലീപിന്റെ ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ പിന്തുണയോടെയാണ് താരസംഘടന ഈ ചിത്രം നിര്‍മ്മിച്ചത്.480 അംഗങ്ങളുള്ള സംഘടനയിലെ മുതിര്‍ന്നവരുള്‍പ്പെടുന്ന നല്ലൊരു വിഭാഗം താരങ്ങള്‍ക്ക് വരുമാനമൊരുക്കാമെന്ന ചിന്തയിലാണ് അമ്മ സീരിയല്‍ നിര്‍മ്മാണത്തിലേക്ക് പ്രവേശിക്കുന്നത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close