അമ്മയുടെ പുതിയ ജനറല്‍ സെക്രട്ടറിയായി മമ്മൂട്ടി

mammootty latest pics-798801
മലയാള ചലച്ചിത്ര താരസംഘടനയായ അമ്മയുടെ പുതിയ ജനറല്‍ സെക്രട്ടറിയായി മമ്മൂട്ടിയെ തെരഞ്ഞെടുത്തു. ഇന്നസെന്‍റ് പ്രസിഡന്‍റ് സ്ഥാനത്ത് തന്നെ തുടരും . മോഹന്‍ലാലും കെ.ബി.ഗണേഷ്‌കുമാറുമാണ് സംഘടനയുടെ വൈസ് പ്രസിഡന്റുമാര്‍. ദിലീപ് ട്രഷററായി തുടരും. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസമായ ശനിയാഴ്ച കഴിഞ്ഞപ്പോള്‍ ഇന്നസെന്റിന്റെ നേതൃത്വത്തിലുള്ള പാനല്‍ മാത്രമാണ് രംഗത്തുള്ളത്. ജൂണ്‍ 28ന് കൊച്ചിയില്‍ നടക്കുന്ന വാര്‍ഷിക പൊതുയോഗത്തിലാകും ഔദ്യോഗിക പ്രഖ്യാപനം.

പൃഥ്വിരാജ്, നിവിന്‍ പോളി, നെടുമുടി വേണു, മുകേഷ്, മണിയന്‍ പിള്ള രാജു, ആസിഫ് അലി, കുക്കു പരമേശ്വരന്‍, ദേവന്‍, കലാഭവന്‍ ഷാജോണ്‍, സിദ്ദിഖ്, രമ്യ നമ്പീശന്‍ എന്നിവരാണ് പുതിയ കമ്മിറ്റി അംഗങ്ങള്‍.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close