കെജ്രിവാളിലുള്ള പ്രതീക്ഷ നഷ്ടപ്പെട്ടെന്ന് അണ്ണാ ഹസാരെ

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിലുള്ള തന്റെ പ്രതീക്ഷ നഷ്ടപ്പെട്ടുവെന്ന് അണ്ണാ ഹസാരെ. എ.എ.പി മന്ത്രിമാര്‍ ജയിലില്‍ പോകുന്നതും തട്ടിപ്പ് നടത്തുന്നതും ദു:ഖത്തോടെയാണ് കാണുന്നതെന്നും ഹസാരെ കൂട്ടിച്ചേര്‍ത്തു.

കെജ്രിവാള്‍ തന്റെ കൂടെ ഉള്ള സമയത്ത് ഗ്രാമ സ്വരാജിനെ കുറിച്ച് പുസ്തകമെഴുതിയിരുന്നു. എന്നാല്‍ ഇത് ഗ്രാമ സ്വരാജ് ആണോ? അതുകൊണ്ട് തന്നെ വിഷമമുണ്ടെന്നും ഹസാരെ വ്യക്തമാക്കി.

അശ്ലീല സിഡി പുറത്ത് വന്നതിനെ തുടര്‍ന്ന് എ.എ.പി എം.എല്‍.എ സന്ദീപ് കുമാര്‍ കഴിഞ്ഞദിവസം അറസ്റ്റിലായതിന് പിന്നാലെയാണ് ഹസാരെയുടെ പ്രതികരണം. കോടതിയില്‍ ഹാജരാക്കിയ സന്ദീപ്കുമാറിനെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. സീഡിയില്‍ പ്രത്യക്ഷപ്പെട്ട യുവതി നല്‍കിയ പരാതിപ്രകാരമാണ് സന്ദീപിനെ അറസ്റ്റ് ചെയ്തത്. റേഷന്‍കാര്‍ഡ് തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞ് സന്ദീപ്കുമാര്‍ തന്നെ വീട്ടില്‍ വിളിച്ചുവരുത്തി മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചെന്നാണ് യുവതിയുടെ മൊഴി. ആം ആദ്മി പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്നും മന്ത്രിസ്ഥാനത്ത് നിന്നും സന്ദീപ് കുമാറിനെ പുറത്താക്കിയിരുന്നു.

Show More

Related Articles

Close
Close