അനൂപ് ജേക്കബിനെ ആസ്പത്രിയിലേക്ക് മാറ്റി

നിയമസഭയില്‍ നിരാഹാരമിരുന്ന അനൂബ് ജേക്കബ് എംഎൽഎയെ ആസ്പത്രിയിലേക്ക് മാറ്റി. ആരോഗ്യ നില മോശമാണെന്ന മെഡിക്കല്‍ സംഘത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്കാണ് മാറ്റിയത്.

നിരാഹാരം തുടരണമെന്ന് അനൂപ് ജേക്കബ് ആവശ്യപ്പെട്ടെങ്കിലും മുതിര്‍ന്ന നേതാക്കള്‍ അനുവദിച്ചില്ല. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലാണ് ആസ്പത്രിയിലേക്ക് മാറ്റിയത്.

വീല്‍ച്ചെയറിലാണ് വളരെ ക്ഷീണിതനായ അനൂപ് ജേക്കബിനെ നിയമസഭയ്ക്ക് പുറത്തേക്ക് കൊണ്ടു വന്നത്.

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ സ്വാശ്രയ നയത്തില്‍ പ്രതിഷേധിച്ചാണ് എംഎല്‍എമാരായ അനൂപ്‌ ജേക്കബും , ഹൈബി ഈഡനും, ഷാഫി പറമ്പിലും  നിരാഹാരം തുടങ്ങിയത്.

 

Show More

Related Articles

Close
Close