കബാലി കേരളത്തില്‍ എത്തുന്നത് എട്ടര കോടിക്ക്

സ്റ്റെെല്‍മന്നന്‍ രജനികാന്തിന്റെ ബ്രഹ്മാണ്ഡ ചിത്രം കബാലി റിലീസിനൊരുങ്ങുന്നു. ജൂലൈ 22ന് ചിത്രം തിയേറ്ററുകളില്‍ എത്തും. ലോകമെമ്പാടുമായി 5000 തീയറ്ററുകളിലായാണ് രജനീകാന്ത് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. കേരളത്തിൽ 250 തീയറ്ററുകളിലാണ് ‘കബാലി’ എത്തുന്നതെന്ന് കേരളത്തിൽ ചിത്രം വിതരണത്തിനെടുത്ത ആശിര്‍വാദ്-മാക്‌സ് ലാബ് ഉടമകളില്‍ ഒരാളായ ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. ദിവസവും ആറ് ഷോയോടെ 250 തിയറ്ററുകളിലായി 6000 ഷോകളാണ് ആലോചിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

വിതരണത്തിന്റെ കാര്യത്തില്‍ വിലപേശലുകള്‍ ധാരാളം നടന്നുവെന്ന് ആന്റണി പറയുന്നു. എട്ടരക്കോടി രൂപയാണ് കബാലിയുടെ വിതരണ തുകയെന്ന് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. പാ രഞ്ജിത് ആണ് ‘കബാലി’യുടെ രചനയും സംവിധാനവും. രജനികാന്തിനൊടൊപ്പം രാധികാ ആപ്‌തെ, ദിനേശ് രവി, കിഷോര്‍, ജോണ്‍ വിജയ്, തുടങ്ങിയവരും ചിത്രത്തിലുണ്ട്.

Show More

Related Articles

Close
Close