എ.കെ ആന്റണിയും വീരേന്ദ്രകുമാറും പത്രിക സമര്‍പ്പിച്ചു

AK-Antony_1_0_0കേരളത്തില്‍ നിന്ന് ഒഴിവുവരുന്ന രാജ്യസഭാ സീറ്റുകളിലേക്ക് യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പിച്ചു. കോണ്‍ഗ്രസ് പ്രതിനിധി എ.കെ ആന്റണിയും ജെ.ഡി.യു സ്ഥാനാര്‍ത്ഥി എം.പി വീരേന്ദ്രകുമാറുമാണ് പത്രിക നല്‍കിയത്. എല്‍.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥി ഉച്ചയ്ക്കു ശേഷമായിരിക്കും പത്രിക നല്‍കുക.

സംസ്ഥാനത്തുനിന്ന് മൂന്ന് ഒഴിവുകളാണ് രാജ്യസഭയിലുള്ളത്. നിലവിലെ എം.എല്‍.എമാരുടെ എണ്ണം അനുസരിച്ച് യു.ഡി.എഫിന് രണ്ടു പേരെയും എല്‍.ഡി.എഫിന് ഒരാളെയും വിജയിപ്പിക്കാന്‍ കഴിയും. കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ രംഗത്തുവന്നില്ലെങ്കില്‍ തെരഞ്ഞെടുപ്പ് ഒഴിവാക്കി ഇവരെ വിജയികളായി പ്രഖ്യാപിക്കും.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close