അനു ജോസഫ് മരിച്ചിട്ടില്ല

1

കൊച്ചി : സിനിമ സീരിയില്‍ നടി അനു ജോസഫ് വാഹനാപകടത്തില്‍ മരിച്ചെന്ന് സോഷ്യൽ മാധ്യമങ്ങളില്‍ വ്യാജ വാര്‍ത്ത. വാട്ട്‌സാപ്പിലൂടെയും ഫേസ്ബുക്കിലൂടെയുമാണ് നടി മരിച്ചെന്ന വ്യാജവാര്‍ത്ത പ്രചരിച്ചത്.

ഫെയ്‌സ്ബുക്കില്‍ അനു ജോസഫിന്റെ ബന്ധുവെന്ന് അവകാശപ്പെടുന്ന ഒരു പെണ്‍കുട്ടിയുടെ പ്രൊഫൈലില്‍ നിന്ന് അനു മരിച്ചെന്ന് വ്യാജ പോസ്റ്റ് വന്നിരുന്നു.

“ഏപ്രില്‍ ഫൂളിന് ആരോ ചെയ്ത പണിയാണ്. ഇന്നലെ രാത്രി ഇതുപോലൊരു മെസേജ് എനിക്കും കിട്ടിയിരുന്നു.  ഇന്നു രാവിലെ മുതലാണ് സംഭവത്തിന്റെ ഗതിമാറിയത്. രാവിലെ മുതല്‍ നിര്‍ത്താതെ ഫോണ്‍. പല സംവിധായകരും സഹപ്രവര്‍ത്തകരും എന്നെ വിളിച്ച് ചോദിച്ചു. വാര്‍ത്ത അറിഞ്ഞ് വിളിക്കുന്നവര്‍ക്ക് മറുപടി പറഞ്ഞു മടുത്തു.”

തനിക്കൊരു കുഴപ്പവുമില്ലെന്നും ആരുടെയോ വികൃതമായ സൃഷ്ടി മാത്രമാണിതെന്നും അനു ജോസഫ്  പറഞ്ഞു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close