മാധ്യമപ്രവര്‍ത്തക അനുശ്രീ പിള്ള അന്തരിച്ചു

anusreeയുവമാധ്യമപ്രവര്‍ത്തക അനുശ്രീ പിള്ള(28) അന്തരിച്ചു. ഇന്നലെ രാത്രി വയറുവേദനയെ തുടര്‍ന്ന് പത്തനംതിട്ട ചുങ്കപ്പാറയിലെ സ്വകാര്യ ആശുപത്രിയില്‍ അനുശ്രീയെ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ഇവിടെ ചികിത്സയ്ക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു.

ഉടനെ കോഴഞ്ചേരിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളെജിലെ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം പത്തനംതിട്ടയിലെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും. അതേസമയം ചികിത്സാപിഴവാണ് മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചിട്ടുണ്ട്.

എംജി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തരബിരുദം കരസ്ഥമാക്കിയ ശേഷമാണ് അനുശ്രീ മാധ്യമരംഗത്ത് എത്തിയത്. കേരള വിഷന്‍, ജയ്ഹിന്ദ്, ഇന്ത്യാവിഷന്‍, ടിവി ന്യൂ എന്നീ ചാനലുകളില്‍ പ്രവര്‍ത്തിച്ചിരുന്നു.നിലവില്‍ ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പിന്റെ മലയാളം വാര്‍ത്താ പോര്‍ട്ടലായ സമയം ഡോട്ട് കോമില്‍ ചീഫ് കോപ്പി എഡിറ്ററായിരുന്നു അനുശ്രീ പിള്ള.

Show More

Related Articles

Close
Close