അപേക്ഷ നല്‍കിയത്‌ ജനന സര്‍ട്ടിഫിക്കറ്റിന്‌; ലഭിച്ചത്‌ മരണ സര്‍ട്ടിഫിക്കറ്റ്‌

1441825987_g1009k
മകന്റെ ജനന സര്‍ട്ടിഫിക്കറ്റിനു വേണ്ടി മുളക്കുഴ ഗ്രാമപഞ്ചായത്തില്‍ അപേക്ഷ നല്‍കിയ രക്ഷിതാവിന്‌ ലഭിച്ചത്‌ കുട്ടിയുടെ മരണ സര്‍ട്ടിഫിക്കറ്റ്‌. മുളക്കുഴ ചെമ്പന്‍ചിറ പുത്തന്‍വീട്ടില്‍ ജമാല്‍-സുമയ്യ ദമ്പതികളുടെ മകന്‍ മുഹമ്മദ്‌അസ്‌ലമിന്റെ ജനന സര്‍ട്ടിഫിക്കറ്റിന്‌ പകരമാണ്‌ മരണ സര്‍ട്ടിഫിക്കറ്റ്‌ നല്‍കിയത്‌.
കോട്ട എസ്‌.എന്‍ വിദ്യാപീഠം സ്‌കൂളിലെ ഒന്‍പതാം ക്ലാസ്‌ വിദ്യാര്‍ഥിയായ കുട്ടിയെ മുളക്കുഴയിലെ സ്വകാര്യ ആശുപത്രിയില്‍ 2000 നവംബര്‍ മൂന്നിനാണ്‌ പ്രസവിച്ചത്‌. തുടര്‍ന്ന്‌ അതേ മാസം എട്ടാം തീയതി പഞ്ചായത്തില്‍ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷ നല്‍കിയിരുന്നു.
2001 ഏപ്രില്‍ 21 ന്‌ 99/2000 നമ്പറില്‍ പഞ്ചായത്തില്‍ നിന്ന്‌ പത്ത്‌ രൂപ മുദ്ര പത്രത്തില്‍ സര്‍ട്ടിഫിക്കറ്റ്‌ നല്‍കുകയും ചെയ്‌തു. പഞ്ചായത്തില്‍ നിന്നും നല്‍കിയ സര്‍ട്ടിഫിക്കറ്റ്‌ പരിശോധന നടത്താതെ രക്ഷകര്‍ത്താക്കള്‍ വീട്ടില്‍ സൂക്ഷിച്ചിരുന്നു. ഇപ്പോള്‍ സ്‌കൂളില്‍ ജനന സര്‍ട്ടിഫിക്കറ്റ്‌ നല്‍കുന്നതിനു വേണ്ടി ആവശ്യപ്പെട്ടപ്പോള്‍ ഇതേ സര്‍ട്ടിഫിക്കറ്റ്‌ സ്‌കൂള്‍ അധികൃതരെ ഏല്‍പിക്കുകയും ചെയ്‌തു. തുടര്‍ന്ന്‌ നടത്തിയ പരിശോധനയിലാണ്‌ കുട്ടി മരിച്ചതായി രേഖപ്പെടുത്തിയത്‌ കണ്ടെത്തിയത്‌. മുളക്കുഴ ഗ്രാമപഞ്ചായത്തില്‍ മുമ്പും ഇത്തരത്തില്‍ രേഖകളില്‍ തെറ്റുകള്‍ വരുത്തി ജീവനക്കാര്‍ പൊതുജനങ്ങളെ വട്ടം ചുറ്റിക്കുന്നതായി ആക്ഷേപമുണ്ട്‌.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close