ചരിത്രപ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്.

kerala-boat-race
ചരിത്രപ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്. കേന്ദ്രമന്ത്രി മഹേഷ് ശര്‍മ്മയാണ് ജലമേള ഉദ്ഘാടനം ചെയ്തത്. ആഘോഷത്തിമിര്‍പ്പിലാണ് പമ്പയുടെ തീരങ്ങള്‍. റാന്നി, മാലക്കര അവിട്ടം ജലോത്സവങ്ങള്‍ക്കും പുതിയകാവ് ചതയം ജലോത്സവത്തിനും ശേഷം ആറന്മുള ഉത്രട്ടാതി ജലമേളക്കൊരുങ്ങി നില്‍ക്കുകയാണ് പമ്പാനദി.എ ബാച്ചില്‍ 34ഉം ബി ബാച്ചില്‍ 17ഉം പള്ളിയോടങ്ങളാണ് മത്സരിക്കുന്നത്.നാല് പള്ളിയോടങ്ങള്‍ വീതം ഒരു ബാച്ചില്‍ മത്സരിക്കും. ജലോത്സവത്തിന് വേണ്ടിയുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞു. മന്ത്രി രമേശ് ചെന്നിത്തല അദ്ധ്യക്ഷത വഹിക്കും. സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍ അനുഗ്രഹ പ്രഭാഷണം നടത്തും. മത്സര വള്ളംകളി മന്ത്രി പി.ജെ.ജോസഫ് ഉദ്ഘാടനം ചെയ്യും. മന്ത്രി എ.പി.അനില്‍കുമാര്‍ സുവനീര്‍ പ്രകാശനം ചെയ്യും. മന്ത്രി അടൂര്‍ പ്രകാശ് മുഖ്യപ്രഭാഷണം നടത്തും.

വഞ്ചിപ്പാട്ട് ആചാര്യന്‍ ഇടപ്പാവൂര്‍ ദാമോദരന്‍ നായരെ അഡ്വ.കെ.ശിവദാസന്‍ നായര്‍ എംഎല്‍എയും, പള്ളിയോട ശില്പി അയിരൂര്‍ ചെല്ലപ്പനാചാരിയെ ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരനും ആദരിക്കും. സമ്മാനദാനം എന്‍എസ്എസ് പ്രസിഡന്റ് പി.എന്‍.നരേന്ദ്രനാഥന്‍ നായര്‍ നിര്‍വ്വഹിക്കും. എംപിമാരായ ആന്റോ ആന്റണി, കൊടിക്കുന്നില്‍ സുരേഷ്, എംഎല്‍എ മാരായ രാജു എബ്രഹാം, മാത്യു ടി.തോമസ്,പി.സി.വിഷ്ണുനാഥ്,ആര്‍.രാജേഷ്, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.പി.ഗോവിന്ദന്‍ നായര്‍, മെമ്പര്‍മാരായ സുഭാഷ് വാസു,പി.കെ.കുമാരന്‍,കേരള കലാമണ്ഡലം വൈസ് ചാന്‍സലര്‍ ഡോ.പി.എന്‍.സുരേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹരിദാസ് ഇടത്തിട്ട തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കും.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close