അര്‍ജന്റീനയ്ക്കും ബ്രസീലിനും തകര്‍പ്പന്‍ ജയം, ഗോളടിച്ച് നെയ്മര്‍

സൗഹൃദ മത്സരങ്ങളില്‍ അര്‍ജന്റീനയ്ക്കും ബ്രസീലിനും തകര്‍പ്പന്‍ ജയം. ദുര്‍ബരായ ഗ്വാട്ടിമലയെ എതിരില്ലാത്ത മൂന്ന് ഗോളിന് അര്‍ജന്റീന തകര്‍ത്തപ്പോള്‍ അമേരിക്കയ്‌ക്കെതിരെ ഏകപക്ഷീയമായ രണ്ട് ഗോളിനാണ് ബ്രസീലിന്റെ വിജയം.

സൂപ്പര്‍ താരങ്ങളാരും തന്നെയില്ലാതെ ഇറങ്ങിയ അര്‍ജന്റീനയ്ക്കായി 27ാം മിനിറ്റില്‍ മാര്‍ടിനസ് ആണ് ആദ്യ ഗോള്‍ നേടിയത്. പെനാല്‍റ്റിയില്‍ നിന്നായിരുന്നു ആ ഗോള്‍. 35ാം മിനിറ്റില്‍ ലൊ സെല്‍സോയും, 44ാം മിനുട്ടില്‍ സിമിയോണിയും അര്‍ജന്റീനയ്ക്കായി ഗോള്‍ വേട്ട നടത്തി. ആദ്യ പകുതിയിലായിരുന്നു അര്‍ജന്റീനയുടെ ഗോളുകളെല്ലാം.

അതെസമയം നെയ്മറുടെ നേതൃത്വത്തിലിറങ്ങിയ ബ്രസീലിനായി നെയ്മറും ഫിര്‍മീനിയോയും ലക്ഷ്യം കണ്ടു. 11ാം മിനില്‍ ഫിര്‍മിനിയോയും പെനാല്‍റ്റിയില്‍ നിന്ന് നെയ്മറും ഗോള്‍ നേടി. നാല് താരങ്ങളാണ് അമേരിക്കയ്‌ക്കെതിരെയുള്ള മത്സരത്തില്‍ ബ്രസീല്‍ ടീമില്‍ അരങ്ങേറിയത്.

ബുധനാഴ്ച അര്‍ജന്റീന കൊളംമ്പിയയേയും ബ്രസീല്‍ എല്‍ സാല്‍വദോറിനേയും നേരിടും. മറ്റ് മത്സരങ്ങളില്‍ കൊളംമ്പിയ വെനിസ്വേലയേയും (2-1) ഉറുഗ്വേയ് മെക്‌സിക്കോയേയും (4-0) തകര്‍ത്തു.

Show More

Related Articles

Close
Close