അരുവിക്കരയിൽ 76.31 ശതമാനം പോളിങ്

vote-indiaAFP1
കോരിച്ചൊരിഞ്ഞ മഴക്കിടയിലും തിരഞ്ഞെടുപ്പിന്റെ ആവേശം ഒട്ടുംകുറയാതെ ഉപതിരഞ്ഞെടുപ് അരുവിക്കരയിലെ ജനങ്ങള്‍ വോട്ട് രേഖപ്പെടുത്തി. 74.15 ശതമാനം പോളിംഗാണ് ഇത്തവണ രേഖപ്പെടുത്തിയതെന്നാണ് അനൗദ്യോഗിക കണക്ക്. പോളിങ് സമയം കഴിഞ്ഞപ്പോൾ 2011 (70.29%)ലെ നിയമസഭാ തെരഞ്ഞെടുപ്പിലേയും 2014 (69.25%) ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലേയും പോളിങ് റെക്കോർഡ് അരുവിക്കര മറികടന്നതായാണ് വാർത്ത.വെള്ളനാട്, ആര്യനാട്, തൊളിക്കോട്, ഉഴമലയ്ക്കൽ പഞ്ചായത്തുകളിലാണ് കനത്ത പോളിങ് രേഖപ്പെടുത്തിയത്. വിതുരയിൽ ഇതുവരെ 78 ശതമാനം പോളിങ് രേഖപ്പെടുത്തി. വെള്ളനാട്, ആര്യനാട്, തൊളിക്കോട്, ഉഴമലയ്ക്കൽ പഞ്ചായത്തുകളിൽ 77 ശതമാനവും അരുവിക്കരയിൽ 73 ശതമാനവും, കുറ്റിച്ചൽ പഞ്ചായത്തുകളിൽ 70 ശതമാനവും പൂവച്ചലിൽ 75 ശതമാനം പോളിങും രേഖപ്പെടുത്തി.കെഎസ് ശബരീനാഥന്‍ (യുഡിഎഫ്), എം വിജയകുമാര്‍ (എല്‍ഡിഎഫ്), ഒ രാജഗോപാല്‍ (ബിജെപി) എന്നിവരുടെ വിധിയാണ് ഇന്ന് നിശ്ചയിക്കപ്പെട്ടത്. ഇവരെ കൂടാതെ പിസി ജോര്‍ജിന്റെ നേൃത്വത്തിലുള്ള അഴിമതി വിരുദ്ധ മുന്നണി സ്ഥാനാര്‍ത്ഥി കെ ദാസും പിഡിപി സ്ഥാനാര്‍ത്ഥി പൂന്തുറ സിറാജും ശ്രദ്ധേയമായ സാന്നിദ്ധ്യമായിരുന്നു. സ്ഥാനാര്‍ത്ഥികളില്‍ ദാസിന് മാത്രമാണ് അരുവിക്കര മണ്ഡലത്തില്‍ വോട്ടുണ്ടായിരുന്നത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close