വിജയ് ദേവരക്കൊണ്ട ഹിറ്റാക്കിയ അര്‍ജ്ജുന്‍ റെഡ്ഡി മലയാളത്തിലേക്ക്

തെലുങ്ക് സിനിമാ ചരിത്രത്തിലിടം നേടിയ റൊമാന്റിക് ചിത്രം അര്‍ജ്ജുന്‍ റെഡ്ഡി മലയാളത്തിലേക്ക് റീമേക്ക് ചെയ്യുന്നു. നിലവില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഈ ചിത്രം വളരെ മാറ്റങ്ങളോടു കൂടിയായിരിക്കും മലയാളത്തിലെത്തുക. ഈ ഫോര്‍ എന്റര്‍ടെയ്ന്റാണ് സിനിമ മലയാളത്തിലെത്തിക്കുന്നത്. ഈ ഫോര്‍ തന്നെയാണ് ചിത്രം തമിഴിലും ചെയ്യുന്നത്.

അര്‍ജ്ജുന്‍ റെഡ്ഡി തമിഴ് റീമേക്കില്‍ ബാലയുടെ സംവിധാനത്തില്‍ വിക്രത്തിന്റെ മകന്‍ ധ്രുവിന്റെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു. ഷാഹിദ് കപൂറാണ് ചിത്രത്തിന്റെ ഹിന്ദി പതിപ്പില്‍ വേഷമിടുന്നത്.

സന്ദീപ് വംഗയുടെ സംവിധാനത്തില്‍ 2017 ആഗസ്റ്റ് 25ന് തീയേറ്ററുകളിലെത്തിയ അര്‍ജ്ജുന്‍ റെഡ്ഡിയില്‍ നായകനായെത്തിയത് വിജയ് ദേവരക്കൊണ്ടയാണ്. ഈ ഒരു ചിത്രം കൊണ്ട് തന്നെ തെന്നിന്ത്യന്‍ പ്രശസ്തരായ നടന്മാരുടെ പട്ടികയില്‍ വിജയും ഇടം നേടി. ശാലിനി പാണ്ഡേയായിരുന്നു നായിക. ചിത്രത്തിലെ ലിപ്് ലോക്ക് സീനുകളാണ് ചിത്രത്തിനെ ശ്രദ്ധേയമാക്കിയത്.

Show More

Related Articles

Close
Close