യഥാര്‍ത്ഥത്തില്‍ അര്‍നാബ് ഗോസ്വാമിയുടെ കാര്‍ ഏതാണ്?

arnab2.jpg.image.576.432

ടൊയോട്ട കൊറോളയാണോ അതോ കോടികള്‍ വിലവരുന്ന ലംബോര്‍ഗിനിയോ ?

 

അർനാബ് ഗോസ്വാമി ലംബോർഗിനിയുടെ സമീപം നിൽക്കുന്ന ചിത്രം ആരോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തതാണ് കാര്യം. കോടികൾ വിലവരുന്ന കാറിൽ അർണാബ് ഗോസ്വാമി സ്പീഡ് നിയമം ലംഘിച്ച് പാഞ്ഞതിന് പിടിയിലായി എന്ന് സോഷ്യൽ മീഡിയയിൽ വാർത്ത പരക്കുകയും ചെയ്തു. പരാതി നൽകാനായി ഒരു ഞായറാഴ്ച നാലുമണിക്കൂർ ചിലവഴിക്കുകയാണ് യഥാർഥത്തിൽ സംഭവിച്ചതെന്ന് അർണാബ് ഗോസ്വാമി പറഞ്ഞു.

സംഭവം എന്താണെന്നോ ?

arnab1.jpg

ടൈംസ് നൗ ടെലിവിഷൻ ചാനൽ എഡിറ്റർ ഇൻ ചീഫ് അർണാബ് ഗോസ്വാമിയെ വെട്ടിക്കാൻ സൂപ്പർലക്ഷ്വറികാറായ ലംബോർഗിനിക്കും കഴിയില്ല. കഴിഞ്ഞ ഞായറാഴ്ച മുംബൈ വൊർലി സീ ലിങ്ക് റോഡിലാണ് സംഭവം. ഒരു ലംബോർഗിനി കാർ സ്പീഡ് നിയമങ്ങളെല്ലാം ലംഘിച്ച് കുതിക്കുന്നത് ശ്രദ്ധയിൽപ്പെട്ട അർണാബ് ഗോസ്വാമി പൊലീസിൽ വിവരമറിയിച്ചു. പൊലീസ് ലംബോർഗിനി തട‍ഞ്ഞെങ്കിലും ഡ്രൈവർ കാർ ഉപേക്ഷിച്ച് ടാക്സിയിൽ കയറി രക്ഷപെട്ടു. മോട്ടോർ സൈക്കിളിൽ പിന്തുടർന്ന പൊലീസ് ഇയാളെ പിടികൂടി. സംവിത് താര എന്ന ഇന്റീരിയർ ഡിസൈനറാണ് അറസ്റ്റിലായത്. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു.

അപ്പോൾ അർണാബ് ഗോസ്വാമി ഒാടിക്കുന്ന കാർ ഏതാണ്? 2005 മോഡൽ ടൊയോട്ട കൊറോള .!!!!!!!!!!!!!!!!!!!!

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close