അറസ്റ്റിലായ ഐ.എസ് ഭീകരരുടെ ലക്ഷ്യം അര്‍ധകുംഭമേളയും മാളുകളും

imageഇസ്ലാമിക് സ്‌റ്റേ്റ്റ് ഭീകരര്‍ ഇന്ത്യയിലും. സിറിയയിലെയും ഇറാഖിലേയും ഐ.എസ് ഭീകരരുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നാല് പേരെ ബുധനാഴ്ച്ച അറസ്റ്റ് ചെയ്തതായി ഡല്‍ഹി പോലീസ് പറഞ്ഞു. പത്തൊമ്പതിനും ഇരുപത്തിമൂന്നിനും ഇടയില്‍ പ്രായമുള്ളവരാണ് പിടിയിലായത്.

റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ഇന്ത്യയില്‍ തീവ്രവാദി ആക്രമണം നടത്താനായിരുന്നു ഇവരുടെ ലക്ഷ്യം. ആഘോഷങ്ങളിലും തിരക്കുള്ള സ്ഥലങ്ങളിലും ആക്രമണം നടത്തുന്നതിനായിരുന്നു ഇവരുടെ പദ്ധതി. ഹരിദ്വാറിലെ കുംഭമേള, ഡല്‍ഹിയിലെ സാകേത്, വസന്ത് കുഞ്ജ്, നോയിഡ എന്നിവിടങ്ങളില്‍ ആക്രമണം നടത്താനായിരുന്നു ഇവരുടെ ലക്ഷ്യം.

ബുധനാഴ്ച്ചത്തെ അറസ്‌റ്റോടെ ഇന്ത്യയില്‍ ഐ.എസ് സാന്നദ്ധ്യം പോലീസ് സ്ഥിരീകരിച്ചിരിക്കുകയാണ്. ഐ.എസ് തലവന്‍മാരുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ആയുധങ്ങളും ബോംബുകളും നിര്‍മ്മിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ഇവര്‍ക്കുള്ള നിര്‍ദേശങ്ങള്‍ വാട്‌സ്ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയുമാണ് ലഭിക്കുന്നതെന്ന് പോലീസ് പറയുന്നു.

ജക്കാര്‍ത്തയില്‍ ആക്രമണം നടത്തിയതുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഡല്‍ഹി പോലീസിന്റെ പ്രത്യേക അന്വേഷണ വിഭാഗം നാല് ഐ.എസ് ബന്ധമുള്ളവരെ പിടികൂടുന്നത്. ബുധനാഴ്ച്ച ഒരു മണിയോടെയാണ് ഇവര്‍ പിടിയിലാകുന്നത്. ഇവരില്‍ നിന്നും ഐ.എസുമായി ബന്ധിപ്പിക്കുന്ന് തെളിവുകള്‍ കണ്ടെടുത്തതായി അന്വേഷണ സംഘം അറിയിച്ചിട്ടുണ്ട്. ഫെബ്രുവരി എട്ടിന് ഹരിദ്വാറില്‍ ആക്രമണം നടത്തുന്നതിനായിരുന്നു ഇവരുടെ പദ്ധതി. ദിവസവും ആയിരങ്ങള്‍ ഒത്തുചേരുന്ന സ്ഥലങ്ങളായിരുന്നു ഇവരുടെ ലക്ഷ്യം.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close