ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കി ആഴ്‌സനല്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തങ്ങളുടെ നാലാം മത്സരത്തില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കി ആഴ്‌സനല്‍. രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് കാര്‍ഡിഫ് സിറ്റിയെ അവരുടെ മൈതാനത്ത് ആഴ്‌സനല്‍ തറ പറ്റിച്ചത്. ആദ്യ രണ്ടു പ്രിമിയര്‍ ലീഗ് മത്സരങ്ങളില്‍ കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിയോടും ചെല്‍സിയോടും തോറ്റ ആഴ്‌സനല്‍ അതിനു ശേഷം തുടര്‍ച്ചയായ രണ്ടാമത്തെ ജയമാണ് സ്വന്തമാക്കുന്നത്.

മുസ്താഫി, ഒബയാങ്ങ്, ലകസെറ്റ എന്നിവരാണ് ആഴ്‌സനലിന്റെ ഗോളുകള്‍ നേടിയത്. നാലു മത്സരങ്ങളിലും ആദ്യ ഇലവനില്‍ ഇറങ്ങിയ ഒബമയാങ്ങിന്റെ ആദ്യ ഗോളാണ് ഇന്നു പിറന്നത്. രണ്ടു തവണ സമനില പിടിച്ച കാര്‍ഡിഫിന്റെ ഗോളുകള്‍ കമറാസ, വാര്‍ഡ് എന്നിവരാണ് നേടിയത്. മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് മൂന്നു ഗോളുകളും പിറന്നത്. നാലു മത്സരങ്ങളില്‍ നിന്നും ആറു പോയിന്റുമായി ഒന്‍പതാം സ്ഥാനത്താണ് ആഴ്‌സനല്‍.

Show More

Related Articles

Close
Close