രാജ്യത്തെ സാമ്പത്തിക സ്ഥിതി ശക്തമെന്ന് അരുണ്‍ ജെയ്റ്റ്‌ലി

രാജ്യത്തെ സാമ്പത്തിക സ്ഥിതി ശക്തമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ഘടനാപരമായ മാറ്റങ്ങള്‍ നടപ്പാക്കുമ്പോള്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാം. ചില മേഖലകള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കും. വിലക്കയറ്റം മൂന്നര ശതമാനത്തിന് മുകളില്‍ പോകില്ലെന്നും ജെയ്റ്റ്‌ലി പറഞ്ഞു.

വിദേശ നാണ്യ ശേഖരം 400 ബില്യണ്‍ ഡോളറിന് മുകളിലെത്തിയതായും കേന്ദ്ര ധനമന്ത്രി വ്യക്തമാക്കി. ജി.ഡി.പി വളർച്ച ആദ്യ പാദത്തിൽ കുറഞ്ഞതിന് സർക്കാർ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും കേന്ദ്ര ധനമന്ത്രി പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയെ കേന്ദ്രസർക്കാർ നേരിടും. സാമ്പത്തിക പരീക്ഷണങ്ങൾ ദീർഘകാലാടിസ്ഥാനത്തിൽ രാജ്യത്തിന്റെ സാമ്പത്തിക രംഗത്തിന് മികച്ച നേട്ടമുണ്ടാക്കുമെന്നും ജെയ്റ്റ് ലി മാധ്യമങ്ങളോട് പറഞ്ഞു. സമ്പദ് വ്യവസ്ഥയിലെ മാറ്റങ്ങളെ കുറിച്ച് കഴിഞ്ഞ കുറേ ആഴ്ചകളിലായി നിരവധി ചർച്ചകളും വിശകലനങ്ങളും നടത്തുന്നുണ്ട്.

ഇന്ത്യയുടേത് കഴിഞ്ഞ മൂന്നു വർഷമായി വളരെ വേഗത്തിൽ വളർച്ച പ്രാവിക്കുന്ന സമ്പദ് വ്യവസ്ഥയാണ്. സമ്പദ് വ്യവസ്ഥയിലെ വളർച്ചക്ക് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ജെയ്റ്റ്ലി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

Show More

Related Articles

Close
Close