അരുണാചലില്‍ മുഖ്യമന്ത്രി അടക്കം 42 എം.എല്‍.എമാര്‍ കോണ്‍ഗ്രസ് വിട്ടു ബിജെപി സഖ്യത്തില്‍

അരുണാചല്‍ പ്രദേശില്‍ വീണ്ടും രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാക്കി മുഖ്യമന്ത്രി  പേമ ഖണ്ഡുവടക്കം 42 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ പാര്‍ട്ടി വിട്ടു.

60 അംഗ സഭയില്‍ ഒരാളൊഴികെ എല്ലാവരും കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചലില്‍ ചേര്‍ന്നു.

എന്‍ഡിഎ സഖ്യമായ പീപ്പിള്‍സ് പാര്‍ട്ടിയില്‍ ചേര്‍ന്നതായി കോണ്‍ഗ്രസ് എംഎല്‍എമാര്‍ പ്രഖ്യാപിച്ചു. ഇതോടെ അരുണാചല്‍ ഭരണം എന്‍ഡിഎയുടെ കൈകളിലായി. മുന്‍ മുഖ്യമന്ത്രി നബാം ടുകി മാത്രമാണ് ഇപ്പോള്‍ കോണ്‍ഗ്രസിനൊപ്പമുള്ളത്.

നിയമസഭാ സ്പീക്കറെ കണ്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചല്‍ പ്രദേശില്‍ (പിപിഎ) ലയിക്കുകയാണെന്ന് അറിയിച്ചതായി മുഖ്യമന്ത്രി പേമ ഖണ്ഡു മാധ്യമങ്ങളോട് പറഞ്ഞു.

ഏഴ് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് പീപ്പിള്‍ പാര്‍ട്ടി ഓഫ് അരുണാചല്‍ സംസ്ഥാനത്ത് സര്‍ക്കാരുണ്ടാക്കാന്‍ സാഹചര്യം ഒരുങ്ങുന്നത്‌.

Show More

Related Articles

Close
Close